മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കാന്‍ പോലീസ് എത്തിയതോടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്ബതികള്‍ വെന്ത് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി നടനും പൊതു പ്രവര്‍ത്തകനുമായ ദേവന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.
ദേവന്‍ പങ്കുവെച്ച കുറിപ്പ്,
ഈ വിരല്‍ മുന ചൂണ്ടുന്നത് നമ്മുടെ ഹൃദയങ്ങളിലേക്കാണ്.ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, ഇ.എം.എസ്, ഇന്ദിര ഗാന്ധി, നരേന്ദ്രമോഡി, പിണറായി vijayan, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, k. സുരേന്ദ്രന്‍, MT വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, T. പത്മനാഭന്‍, സേതു, പെരുമ്ബടവം ശ്രീധരന്‍, സാറ ജോസഫ്, ശാരദക്കുട്ടി, WCC രേവതി മമ്മുട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സമൂഹ നായികാനായകന്മാരുടെ മനസാക്ഷിക്ക് നേരെയാണ്.. സ്വന്തം അച്ഛന്റെ കുഴിമാടം വെട്ടുന്നത് തടയുന്ന പോലീസിന് നേരെ അലറിക്കരഞ്ഞു പൊട്ടിത്തെറിക്കുന്ന മകന്‍ ചൂണ്ടുന്ന വിരല്‍മുനയാണിത്.. ഈ പതിനേഴുകാരന്റെ ഉള്ളില്‍ എന്ന് ഉണ്ടക്കിയ തീപ്പൊരി, നാളെ ഒരു കാട്ടുതീയായി പടരും… ദളിത് എന്നും ദരിദ്രരേഖക്ക് താഴെ എന്നും ആദിവാസി എന്നും ഓമനപ്പേരിട്ട് വിളിക്കുന്ന SC സമൂഹത്തിന്റെ നിലവിളി ആണിത്… ക്ഷോഭത്തില്‍ കലര്‍ന്ന നിലവിളി… ആരും ശ്രദ്ധിക്കാനില്ലാതെ കേള്‍ക്കാനില്ലാതെ ഇവരുടെ ഈ നിലവിളി പുകയുന്ന അഗ്‌നിപര്‍വത മായി ഒരുനാള്‍ പൊട്ടും.. ശബ്ദമില്ലാത്തവരാണിവര്‍, കേള്‍ക്കാനാളില്ലാത്തവരാണിവര്‍, ചോദിക്കാനാളില്ലാത്തവരാനുവര്‍ , കഥയോ അര്‍ത്ഥമോ ഇല്ലാത്തവരാണിവര്‍… പാവപ്പെട്ടവര്‍…
ഈ നിരയിലെ ഈ അറ്റത്തെ ഇരകളാണ് രാജനും അമ്ബിളിയും… ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണിവര്‍. രാഹുലും രാജിത്തും… ഒന്നിനുപിറകെ ഒന്നായി രണ്ടു ദിവസമെങ്കിലും മലയാളികളെ കരയിപ്പിക്കുന്ന ദുരിതങ്ങള്‍.. പിന്നെ നമ്മള്‍ മറന്നുപോകുന്ന ഈ ജീവിതങ്ങള്‍… ഉത്തരവാദിത്വങ്ങള്‍ ' പരോശോധനകളില്‍ ' മാത്രം ഒതുക്കി നിര്‍ത്തി കൈകഴുകുന്ന സര്‍ക്കാര്‍, police, ജനപ്രധിനിധികള്‍… ദുരിതങ്ങള്‍ വരുമ്ബോള്‍ ഭക്ഷണം kit വിതരണം ചെയ്തു, പാവപ്പെട്ടവരെ പിച്ചക്കാരാക്കുന്നതല്ല രാജ്യഭരണം.. ദുരിതങ്ങള്‍ വരുമ്ബോള്‍ അത് ആല്‍മവിശ്വാസ്സത്തോടെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതായിരിക്കണം ഭരണം… 1947 ഓഗസ്റ്റ് 15 നു നെഹ്‌റു ചെയ്ത പ്രസംഗത്തിലെ ലക്ഷ്യങ്ങള്‍ സ്വതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നേടാനാവാത്ത ഭരണമാണ് ഇന്ത്യന്‍ ജനാധിപത്യ ഭരണം.. പാവപ്പെട്ടവന് ഇന്നും കുമ്ബിളില്‍ കഞ്ഞി… ഭാരത മനസാക്ഷിയുടെ നെഞ്ചിലേക്ക് ചുണ്ടിനില്‍ക്കുന്ന ഈ പതിനേഴുകാരന്റെ വിരലിനു പിന്നില്‍ കോടിക്കണക്കിനു വിരലുകളുണ്ടന്ന യാഥാര്‍ഥ്യം 73 വര്‍ഷം ഇന്ത്യ ഭരിച്ച ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത്.. ആ വിരലുകള്‍ കോര്‍ത്തിണക്കാന്‍ ഒരു ശബ്ദമില്ലാതെപോയി.. നേതൃത്വമില്ലാതെപോയി.. ഇന്ത്യ 2024ല്‍ 5 േൃശllion economy ആവുമെന്ന് സ്വപ്നം കണ്ടു പ്രവര്‍ത്തിക്കുന്ന ശ്രീ നരേന്ദ്രമോഡി ഇവരുടെ കരച്ചില്‍ കേള്‍ക്കണം… ഇവരുടെ ചുണ്ടിപിടിച്ച വിരലുകള്‍ കാണണം..
SC ST എന്ന ഓമനപ്പേരിട്ട് വാഴ്ത്തുന്ന ഈ നിര്‍ഭാഗ്യരായ ജനതയെ, അവരുടെ രോദനത്തെ ഇനിയും ഭരണകൂടങ്ങള്‍ കേട്ടില്ലെങ്കില്‍ ഒരു ആഭ്യന്തര തീവ്രവാദ മുന്നേറ്റമാവും നമുക്ക് കാണേണ്ടിവരുക.. ഉറങ്ങികിടക്കുന്ന ഈ രാക്ഷസ ശക്തിയെ ഉണര്‍ത്താതെ, അവരുടെ ആവശ്യങ്ങള്‍ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം,.. അവര്‍ക്കു എത്തിക്കാന്‍ തയ്യാറാവണം… ആദിവാസികള്‍ ഇല്ലാത്ത കാടു കാടല്ല… വനസംരക്ഷണമെന്നു പറഞ്ഞു ആദിവാസികളെ കുടിയിറക്കിയാല്‍ ഈ നാട് രക്ഷപ്പെടില്ല… 'കുടിയിറക്കല്‍ ' എന്നാ പിശാചിക പ്രയോഗം തന്നെ മാറ്റണം… രാജമാണിക്കം IAS, കണ്ടെത്തിയ അഞ്ചരലക്ഷം Acre മിച്ചഭൂമി ഉണ്ടായിട്ടും രാജനും കുടുംബത്തിനും താമസിക്കാന്‍ 3സെന്റ് സ്ഥലം പോലും ഇല്ല.. കോടതി ഉത്തരവുണ്ടയിട്ടും സമ്ബന്നരുടെ കുടിയൊഴുപ്പിക്കാന്‍ ചങ്കുറ്റം കാണിക്കാത്ത സര്‍ക്കാരും പോലീസും മാറേണ്ടിയിരിക്കുന്നു..
കേരളത്തെ വികസിപ്പിക്കാന്‍ അടുത്ത ഭരണാവസരം നോക്കി കേരള പര്യടനം നടത്തുന്ന ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് ഒരു ചോദ്യം… അങ്ങ് ചെയ്‌യേണ്ടത് സംസാരിക്കേണ്ടത് അറിയേണ്ടത് ജില്ലാ ആസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഉള്ള പണക്കാരോടും സ്വാധീനമുള്ളവരോടും മതാധ്യക്ഷന്മാരോടും അല്ല… ചെറിയ ഒരു കാറ്റടിച്ചാല്‍ പറന്നുപോകുന്ന നീല പ്ലാസ്റ്റിക് ഷീറ്റിന്റെ കീഴെ, പ്രയാപ്പൂര്‍ത്തിയായ പെണ്മക്കളുടെ ചാരിത്രം കാക്കാന്‍ ഉറക്കമിഴിച്ചു കാവലിരിക്കുന്ന അമ്മമാരോടല്ലേ?.. അരിവാങ്ങാന്‍ കാശില്ലാതെ ചക്കച്ചുള പുഴുങ്ങി മക്കള്‍ക്കു കൊടുക്കുന്ന അമ്മമാരോടല്ലേ?.. മക്കളെ തീറ്റിപോറ്റാനാവാതെ തെരുവില്‍ ഇറങ്ങാന്‍ നിര്ബന്ധിതരാകുന്ന അമ്മമാരോടല്ലേ?… കുടിവെള്ളത്തിന് കിലോമീറ്ററോളം നടക്കേണ്ടിവരുന്ന നമ്മുടെ സഹോദരിമാരോടല്ലേ?.. ' എന്റെ മക്കളുടെ വിശപ്പിനേക്കാള്‍ വലുതല്ല സര്‍ എന്റെ മാനമെന്നു' പറഞ്ഞു വയറ്റത്തടിച്ചു അലറിവിളിച്ചു കരയുന്ന നമ്മുടെ സഹോദരിമാരോടല്ലേ ??. ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വഴിയില്‍ മരിച്ചുവീഴുന്ന നമ്മുടെ പാവപെട്ടവരോടല്ലേ?.. ചികില്‍സിച്ചാല്‍ മാറുന്ന രാഗം ചികിത്സ കിട്ടാതെ മരിച്ചുവീഴുന്ന പാവപെട്ടവരോടല്ലേ?… പണമില്ലാതെ വിദ്യാഭ്യാസം ചെയ്യാന്‍ കഴിയാതെ ആത്മഹത്യക്കു ശ്രമിക്കുന്ന പാവം നമ്മുടെ കുട്ടികളോടല്ലേ?.. PSC ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും രാഷ്ട്രീയ സ്വാധീനം ഇല്ലാത്തോണ്ട് നിയമനം കിട്ടാതെ കരഞ്ഞു കരഞ്ഞു ആത്മഹത്യക്കു ശ്രമിക്കുന്ന നമ്മുടെ ചെറുപ്പക്കാരോടല്ലേ? ഇനിയും ഉണ്ട് സര്‍ നീണ്ട list.. മലയാളി അലയുകയാണ് സര്‍…