Latest News

എണ്‍പതുകാനായി വിജയരാഘവന്‍; ഔസേപ്പിന്റെ ഒസ്യത്ത് ആരംഭിച്ചു 

Malayalilife
 എണ്‍പതുകാനായി വിജയരാഘവന്‍; ഔസേപ്പിന്റെ ഒസ്യത്ത് ആരംഭിച്ചു 

കോടമഞ്ഞും ചന്നം പിന്നം ചെയ്യുന്ന മഴയുടെയും  അകമ്പടിയോടെ, ഒരു പുതിയ സിനിമയുടെ ചിത്രീകരണം പീരുമേട്ടില്‍ ആരംഭിച്ചു.ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്‌നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് ആന്റെണി നിര്‍മ്മിക്കുന്നു.ഏലപ്പാറ - വാഗമണ്‍ റൂട്ടിലൂടെ സഞ്ചരിച്ചെത്തുന്ന ഒരു കുന്നിന്‍ മുകളിലെമനോഹരമായ തേയിലത്തോട്ടങ്ങളുടെയും. ഏലത്തോട്ടത്തിന്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ എസ്റ്റേറ്റ് ബംഗ്‌ളാവായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.

ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൂടിയാണ് ഈ ബംഗ്‌ളാവ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഔസേപ്പിന്റെ തറവാടായിട്ടാണിവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ , ഹിന്ദു മുസ്ലീം മതാചാര്യന്മാരായ ഫാദര്‍ ജോമിന്‍, അനീഷ് തിരുമേനി, നിസ്സാമുദ്ദീന്‍ ഉസ്താദ്എന്നിവരുടെ സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് ലളിതമായ പൂജാ ചടങ്ങിന് തുടക്കമിട്ടത്.

തുടര്‍ന്ന് നിര്‍മ്മാതാവ് എഡ്വേര്‍ഡ് ആന്റെണി സ്വിച്ചോണ്‍ കര്‍മ്മവും എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സുശില്‍ തോമസ് ഫസ്റ്റ് ക്ലാപ്പും നല്‍കിചിത്രീകരണത്തിനു തുടക്കമിട്ടു.നേരത്തേ നിര്‍മ്മാതാവ് എഡ്വേര്‍ഡ് ആന്റണി വിജയരാഘവന്‍, സംവിധായകന്‍ ശരത്ചന്ദ്രന്‍ , ജോജി മുണ്ടക്കയം, ഹേമന്ത് മേനോന്‍, അഞ്ജലി കൃഷ്ണ, സുശീല്‍ തോമസ്, സ്ലീബാ വര്‍ഗീസ്. ഫസല്‍ ഹസന്‍ത്രിരക്കഥാകൃത്ത് ) സിന്‍ജോ ഒറ്റത്തൈക്കല്‍, എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കുകയുണ്ടായി

ഇമോഷണല്‍ ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കില്‍ നിര്‍വ്വചിക്കാം.
അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തില്‍ അരങ്ങുന്ന സംഭവവികാസങ്ങളാന്ന് തികഞ്ഞ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്.
കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിന്റെ ഉടമയായ ഔസേപ്പിന്റേയും മൂന്നാണ്‍മക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.ജീവിതത്തിന്റെ നെഗളിപ്പുകള്‍ ആവോളം ആഘോഷിച്ച ഔസേപ്പ് ഇന്ന് എണ്‍പതിന്റെ നിറവിലാണ്.ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുന്നു ഔസേപ്പ്.ഈ കുടുംബത്തില്‍ അപ്രതീക്ഷിതമായി അരങ്ങുന്ന ഒരു പ്രശ്‌നം ആ കുടുംബത്തിനെ സംഘര്‍ഷത്തിന്റെ മുള്‍ മുനയിലേക്കു നയിക്കപ്പെട്ടു.

ഈ പ്രശ്‌നത്തിന്റെ പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിന്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കപ്പെടുന്നത്.എണ്‍പതുകാരനായ ഔസേപ്പിനെ വിജയരാഘവന്‍ ഏറെ ഭദ്രമാക്കുന്നു.ദിലീഷ് പോത്തന്‍ കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് മക്കളെ പ്രതിധീകരിക്കുന്നത്.ജോജി മുണ്ടക്കയം, കനി കുസൃതി ജയിംസ് എല്യാ, അഞ്ജലി കൃഷ്ണാ ശ്രീരാഗ്. സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍,സെറിന്‍ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ഫസല്‍ ഹസ്സന്റേതാണ് തിരക്കഥ.
സംഗീതം. സുമേഷ് പരമേശ്വര്‍
ക്കായാഗ്രഹണം -അരവിന്ദ് കണ്ണാ ബിരന്‍
എഡിറ്റിംഗ്-ബി.അജിത് കുമാര്‍.
പ്രൊഡക്ഷന്‍ ഡിസൈനര്‍ - അര്‍ക്കന്‍.എസ്. കര്‍മ്മ
മേക്കപ്പ് - നരസിംഹസ്വാമി
കോസ്റ്റ്യും - ഡിസൈന്‍ -അരുണ്‍ മനോഹര്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കെ.ജെ. വിനയന്‍.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - സ്ലീബാ വര്‍ഗീസ്. സുശീല്‍ തോമസ്.
ലൊക്കേഷന്‍ മാനേജര്‍ -നിക് സന്‍ കുട്ടിക്കാനം.
പ്രൊഡക്ഷന്‍ മാനേജര്‍. ശിവപ്രസാദ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിന്‍ ജോ ഒറ്റത്തൈക്കല്‍.
കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

ആഡ് ഫിലിമില്‍ നിന്നും ഫീച്ചര്‍ ഫിലിമിലേക്ക്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ശരത്ചന്ദ്രന്‍ ഏറെക്കാലമായി ബാംഗ്‌ളൂരില്‍ ആഡ് ഫിലിമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു പോരുകയാണ്.മെയിന്‍ സ്ട്രീം സിനിമയിലേക്ക് കടന്നു വരുകയെന്നത് പ്രധാന ലഷ്യം തന്നെയായിരുന്നു. അതിനുള്ള വഴി തുറന്നത് ആഡ് ഫിലിം രംഗത്ത് പ്രവര്‍ത്തിച്ചു പോരുന്ന സുശീല്‍ തോമസ് ഉള്‍പ്പടെയുള്ളവരുടെ സഹകരണത്തി ലായിരുന്നുവെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍ വ്യക്തമാക്കി.ആഡ് ഫിലിം രംഗത്ത് പ്രവര്‍ത്തിച്ചു പോരുന്ന പലരും ഈ ചിത്രത്തില്‍ തന്നോടൊപ്പം ഭാഗവാക്കാകുന്നുണ്ട്.ശരത് ചന്രന്‍ പറഞ്ഞു.
വാഴൂര്‍ ജോസ്.
ഫ്രോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി

ouseps legacy VIJAYARAGHAVAN

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES