Latest News

ഫഹദ് ഫാസില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ഓടും കുതിര ചാടും കുതിര'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 29ന് റീലിസ്

Malayalilife
 ഫഹദ് ഫാസില്‍ കല്ല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ഓടും കുതിര ചാടും കുതിര'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 29ന് റീലിസ്

ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര'യുടെ  സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.  റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു തിയറ്ററുകളില്‍ എത്തുന്നത്.  നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അല്‍ത്താഫ് സലീമാണ് ചിത്രം സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറ്റില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം  പ്രേക്ഷകര്‍ക്ക് നല്‍കുന്ന ഓണ സമ്മാനം ആയിരിക്കും. 

ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ്‌കൃഷ്ണ,  ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.   ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോര്‍ജ്  ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് നിധിന്‍ രാജ് അരോള്‍ കൈകാര്യം ചെയുന്നു.

പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെ, ആര്‍ട്ട് ഡയറക്ടര്‍ ഔസെപ് ജോണ്‍, കോസ്റ്റും ഡിസൈനര്‍  മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവിയര്‍, സൗണ്ട് ഡിസൈന്‍ നിക്‌സന്‍ ജോര്‍ജ്,  കളറിസ്റ്റ്  രമേശ് സി പി, ലിറിക്‌സ് സുഹൈല്‍ കോയ, പ്രോഡക്ഷന്‍ കണ്ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, ഫിലിം കണ്‍ട്രോളര്‍ ശിവകുമാര്‍ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍,VFX സ്റ്റുഡിയോ ഡിജിബ്രിക്സ്, പിആര്‍ഒ എ എസ് ദിനേശ്, സ്റ്റില്‍ ഫോട്ടോഗ്രഫിരോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്  മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്.

odum kuthira chadum kuthira secont poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES