Latest News

ബിഗ് ബോസ് തമിഴ് താരം രാജു നായകന്‍; ബണ്‍ ബട്ടര്‍ ജാം എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമ ജൂലൈ 18ന് റിലീസ്

Malayalilife
 ബിഗ് ബോസ് തമിഴ് താരം രാജു നായകന്‍; ബണ്‍ ബട്ടര്‍ ജാം എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമ ജൂലൈ 18ന് റിലീസ്

ബിഗ് ബോസ് തമിഴ് താരം രാജു നായകനായി എത്തുന്ന ബണ്‍ ബട്ടര്‍ ജാം എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമ ജൂലൈ 18ന് റിലീസ് ആകും.കേരള,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ  വര്‍ണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. 

'യെന്നി തുണിഗ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിന്‍ ഓഫ് ആരോസ് എന്റര്‍ടൈന്‍മെന്റില്‍ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് 'ബണ്‍ ബട്ടര്‍ ജാം' എന്ന സിനിമ നിര്‍മ്മിക്കുന്നത്.  'കാലങ്ങളില്‍ അവള്‍ വസന്തം' സംവിധാനം ചെയ്യുകയും 'സൈസ് സീറോ' എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാര്‍ഡ് നേടിയ 'ബാരം' എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിര്‍ദത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവര്‍ അഭിനയിച്ച 'ബണ്‍ ബട്ടര്‍ ജാം' എന്ന സിനിമ, നിലവിലെ ജെന്‍ ഇസഡിന്റെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്.ആവേശകരവും രസകരവുമായ നിമിഷങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ തിരക്കഥ സമ്പുഷ്ടമാണ്.

എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെയും താല്‍പ്പര്യങ്ങള്‍ ആകര്‍ഷിക്കുന്ന ആസ്വാദ്യകരവും വിചിത്രവുമായ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കഥയാണ്  രാഘവ് മിര്‍ദാത്ത് ഒരുക്കിയിരിക്കുന്നത്. ശരണ്യ പൊന്‍വണ്ണനും ദേവദര്‍ശിനിയും തമ്മിലുള്ള കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഒരു വലിയ വിരുന്നായിരിക്കും. അതുപോലെ, ചാര്‍ലിയുടെ കഥാപാത്രം ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ അടുത്ത നാഴികക്കല്ലായിരിക്കും. മൈക്കല്‍ തങ്കദുരൈ, വിജെ പപ്പു, മറ്റ് നിരവധി പേര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

 ബാനര്‍ -റെയിന്‍ ഓഫ് ആരോസ് എന്റര്‍ടൈന്‍മെന്റ്.
രചന, സംവിധാനം - രാഘവ് മിര്‍ദത്ത്.
സംഗീതം - നിവാസ് കെ പ്രസന്ന.
ഛായാഗ്രഹണം - ബാബു കുമാര്‍ ഐഇ.
എഡിറ്റിംഗ് - ജോണ്‍ എബ്രഹാം.
കലാസംവിധാനം - ശ്രീ ശശികുമാര്‍.
ഗാനരചന - കാര്‍ത്തിക് നേത, ഉമാ ദേവി, മോഹന്‍ രാജ, സരസ്വതി മേനോന്‍.
നൃത്തസംവിധാനം - ബോബി.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എം.ജെ. ഭാരതി.  ചിത്രം വിതരണം ചെയ്യുന്നത്  ശ്രീ.ഗുരു ജ്യോതി ഫിലിംസ്  ത്രു സന്‍ഹ സ്റ്റുഡിയോ റിലീസ്.
 
പി ആര്‍ ഒ എം കെ ഷെജിന്‍

bun butter jam release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES