ഓസ്കര് ജേതാവായ നടി ജെന്നിഫര്‍ ലോറന്‍സ് വിവാഹിതയാകുന്നു.ഒമ്പത്മാസത്തെ പ്രണയത്തിന് ശേഷം കാമുകനായ കുക്ക് മറോണിയുമായി വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. ജെന്നിഫര്‍ ലോറന്‍സിന്റെയും കുക്ക് മറോണിയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി സുഹൃത്തുക്കളാണ് വ്യക്തമാക്കിയത്. വിവാഹം ഉടന്‍ നടക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.
2012 ല്‍ പുറത്തിറങ്ങിയ സില്‍വര്‍ ലൈനിങ്സ് പ്ലേ ബുക്ക് എന്ന ചിത്രമാണ് ജെന്നിഫര്‍ ലോറന്‍സിനെ ഓസ്കറിന് അര്‍ഹയാക്കിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളുമാണ് ജെന്നിഫര്‍ ലോറന്‍സ്. കുക്ക് മറോണിക്കു മുന്നേ സംവിധായകന് ഡാരെന്‍ അറോണോഫ്സ്കിയുമായി ജെന്നിഫര്‍ ലോറന്‍സ് പ്രണയത്തിലായിരുന്നു.