Latest News

ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന  'ഓപ്പറേഷന്‍ റാഹത്; ടീസര്‍ പൂജ നടത്തി

Malayalilife
ശരത് കുമാറിനെ നായക കഥാപാത്രമാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന  'ഓപ്പറേഷന്‍ റാഹത്; ടീസര്‍ പൂജ നടത്തി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറിനെ നായക കഥാപാത്രമാക്കി 
മേജര്‍ രവി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ റാഹത് '  എന്ന ചിത്രത്തിന്റെ 
ടീസര്‍ പൂജാ സ്വിച്ചോണ്‍ കര്‍മ്മം, പാലാരിവട്ടം റോയല്‍ വിഷന്‍ സ്റ്റുഡിയോയില്‍ വെച്ച് നിര്‍വ്വഹിച്ചു.

സംവിധായകന്‍ മേജര്‍ രവി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് അനൂപ് മോഹന്‍ ക്ലാപ്പടിച്ചു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവി ഒരുക്കുന്ന 'ഓപ്പറേഷന്‍ റാഹത് 'എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, നാളുകള്‍ക്ക് മുമ്പ് റിലീസായത് ഏറേ ശ്രദ്ധേയമായിരുന്നു. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജുന്‍ രവി നിര്‍വ്വഹിക്കുന്നു.കഥ തിരക്കഥകൃഷ്ണകുമാര്‍ കെ എഴുതുന്നു.

2015-ല്‍ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിനെത്തുടര്‍ന്ന് യെമനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യന്‍ സായുധ സേനയുടെ പ്രവര്‍ത്തനമായിരുന്നു ഓപ്പറേഷന്‍ റാഹത്. ഈ ഓപ്പറേഷനെ അടിസ്ഥാനമാക്കിയാണ് മേജര്‍ രവി ഈ ചിത്രം ഒരുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.. എഡിറ്റര്‍-ഡോണ്‍ മാക്‌സ്, സംഗീതം-രഞ്ജിന്‍ രാജ്, ചീഫ് എക്‌സിക്യൂട്ടീവ്- ബെന്നി തോമസ്, വസ്ത്രാലങ്കാരം-വി സായ് ബാബു, കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,
അസോസിയേറ്റ് ഡയറക്ടര്‍-പരീക്ഷിത്ത് ആര്‍ എസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-അഗ്രാഹ് പി, കാസ്റ്റിംഗ് ഡയറക്ടര്‍- രതീഷ് കടകം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, പബ്ലിസിറ്റി ഡിസൈന്‍- സുഭാഷ് മൂണ്‍മാമ,പി ആര്‍ ഒ- എ എസ് ദിനേശ്.

operation raahat major ravi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES