ചരിത്രം സൃഷ്ടിച്ച് ഒടിയനു റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങ് ; കേരളത്തിന് പുറമേ അഡ്വാന്‍സ് ബുക്കിങ് തൂത്തു വാരി ഗള്‍ഫ് രാജ്യങ്ങളും; പ്രമോഷന്‍ വിദ്യകള്‍ ഇറക്കി തരംഗം സൃഷ്ടിച്ച് ഒടിയന്‍ മുന്നേറുന്നു

Malayalilife
ചരിത്രം സൃഷ്ടിച്ച് ഒടിയനു റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിങ് ; കേരളത്തിന് പുറമേ അഡ്വാന്‍സ് ബുക്കിങ് തൂത്തു വാരി ഗള്‍ഫ് രാജ്യങ്ങളും;  പ്രമോഷന്‍ വിദ്യകള്‍ ഇറക്കി തരംഗം സൃഷ്ടിച്ച്  ഒടിയന്‍ മുന്നേറുന്നു

ലോകമെമ്പാടുമുള്ള സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്‍. ഒടിയന്‍ സ്റ്റ്യച്യുവും, ഒടിയന്‍ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതിനിടയിലാണ് ഓടിയന്റെ അഡ്വാന്‍സ് ബുക്കിങ് റെക്കോര്‍ഡ് തിരുത്തിക്കുറക്കുന്നതായി മാറുന്നത്. ഇന്ത്യയ്ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ചിത്രം റിലീസ് ചെയ്യുന്നതിനും ആഴ്ചകള്‍ക്കു മുന്‍പ് ആരംഭിക്കുന്നത്.

അഡ്വാന്‍സ് ബുക്കിങ്ങില്‍ ഒടിയന്‍ റെക്കോഡ് നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന വേള്‍ഡ് വൈഡ് ഫിലിംസ് തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. യുഎഇയിലെ നോവ സിനിമാസ്, ബഹ്‌റൈന്‍, വി ഓ എക്‌സ് സിനിമാസ് എന്നിവിടങ്ങളിലാണ് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്. ഇത് കൂടാതെ ഓസ്‌ട്രേലിയ, പോളണ്ട് എന്നിവിടങ്ങളിലും ഒടിയന്‍ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നോവ സിനിമാസില്‍ 91 ഷോകള്‍ ആണ് ആദ്യ ആഴ്ചയില്‍ ഒടിയനു വേണ്ടി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹറിനില്‍ 10 ഷോകളുടെ ബുക്കിങ് തുടങ്ങിയപ്പോള്‍ വി ഓ എക്‌സ് സിനിമാസില്‍ 24 ഷോകളുടെ ബുക്കിങ് ആണ് തുടങ്ങിയത്. ഓസ്‌ട്രേലിയയില്‍ 16 ഷോകളുടെ ബുക്കിങ് തുടങ്ങിയപ്പോള്‍ പോളണ്ടില്‍ ഫാന്‍ ഷോയുടെ ബുക്കിങ് ആണ് തുടങ്ങിയത്. ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളിലെത്തും.

Read more topics: # odiyan-movie-advance-booking
odiyan-movie-advance-booking

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES