നിവിന്‍ പോളി - ഹനീഫ് അദേനി ചിത്രം NP42 ദിനംപ്രതി ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മിഖായേലിന് ശേഷം നിവിന്‍ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുമ്പോള്‍ ബ്ലോക്ബസ്റ്ററില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ചിന്തിക്കുന്നില്ല. ആ ചിന്ത ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് നിലവില്‍ ഹൈപ്പ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മലയാള സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ തന്നെയാണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
ബോള്‍ട്ട് ക്യാമറകള്‍, ഗണ്‍ ഷൂട്ട് രംഗങ്ങള്‍, ജിമ്മി ജിബ്, ഡ്രോണുകള്‍ തുടങ്ങി ഞെട്ടിപ്പിക്കുന്ന സന്നാഹത്തോടെ ഷൂട്ട് ചെയ്യുകയാണ് ചിത്ര. ഈ ഒരൊറ്റ ലോക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ തീയായി പടരുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ജോണറും ഹനീഫ് അദേനി - നിവിന്‍ പൊളി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ എങ്ങനെയായിരിക്കും ചിത്രം വരുന്നത് തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇപ്പോഴും സസ്‌പെന്‍സായി തുടരുകയാണ്.
ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയില്‍ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് #NP42 നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഉടന്‍ തന്നെ പ്രഖ്യാപിക്കും. റിലീസ് തീയതിയും തുടര്‍ന്നുള്ള അപ്ഡേറ്റുകളും അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, കോസ്റ്റ്യൂം - മെല്‍വി ജെ, മ്യൂസിക് - മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മേക്കപ്പ് - ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് - ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ - ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേശ്, DOP അസോസിയേറ്റ് - രതീഷ് മന്നാര്‍.