Latest News

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തിയ മിഖായേല്‍ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. 

Malayalilife
 കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തിയ മിഖായേല്‍ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. 

ലയാളത്തിന്റെ യുവനടന്‍  നിവില്‍ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മിഖായേലുനു തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു.വേള്‍ഡ് വൈഡ് റിലീസ് ആയി എത്തിയ ചിത്രം ആദ്യ നാലു ദിവസം കൊണ്ട് 10 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.

മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്്തിരിക്കുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും അദ്ദേഹം തന്നെയാണ്.

മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ജെഡി ചക്രവര്‍ത്തി. സുരാജ് വെഞ്ഞാറമ്മൂട്, സുദേവ് നായര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, ബാബു ആന്റണി, ശാന്തി കൃഷ്ണ, കെപിഎസി ലളിത, കിഷോര്‍, ജയപ്രകാശ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.

nivin-pauly-film-mikhael-house-full-in-theater

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES