Latest News

ചാരുലതയുടെ ലുക്കില്‍ വമ്പന്‍ മേക്കൊവറില്‍ ഫോട്ടോഷൂട്ടുമായി നിത്യാ മേനോന്‍; ബാംഗാളി ലുക്കിലുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവരുമ്പോള്‍

Malayalilife
ചാരുലതയുടെ ലുക്കില്‍ വമ്പന്‍ മേക്കൊവറില്‍ ഫോട്ടോഷൂട്ടുമായി നിത്യാ മേനോന്‍; ബാംഗാളി ലുക്കിലുള്ള നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവരുമ്പോള്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നിത്യ മേനോന്‍. മലയാളത്തിലും തമിഴിലുമൊക്കെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ നിത്യ അവതരിപ്പിച്ചിട്ടുണ്ട്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലുള്ള പ്രാവീണ്യം തന്നെയാണ് നിത്യയെ മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്ന ഘടകം.സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വ്യക്തിപരമായ വിശേഷങ്ങള്‍ അധികം നിത്യ ആരാധകരുമായി പങ്കുവയ്ക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവരുകയാണ്.

നടി ചാരുലതയായാണ് വേഷപ്പകര്‍ച്ച നടത്തിയിരിക്കുന്നത്. സത്യജിത് റേ സംവിധാനം ചെയ്ത ചാരുലത എന്ന സിനിമയിലെ കഥാപാത്രമാണ്.1964 ലാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിലെ കഥാപാത്രത്തെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് താരം. 

വെള്ളയില്‍ ചുവപ്പും കറുപ്പും കലര്‍ന്ന സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്കുള്ള ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ക്രിയേറ്റീവ് ഡയറക്ഷനും സ്റ്റൈലിങ്ങും മേക്കപ്പും ചെയ്തിരിക്കുന്നത് റഷഭ് ആണ്. വസ്ത്രങ്ങള്‍ പരമ ജിയിലേതും.

ചിത്രങള്‍ പകര്‍ത്തിയിരിക്കുന്നത് സൗവിക് സെന്‍ ഗുപ്തയാണ്. നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. സിമ്പ്ളി  എലഗന്റ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും ചിത്രങ്ങള്‍ ആരാധകര്‍  ഏറ്റെടുത്തുകഴിഞ്ഞു.

കോളാമ്പിയാണ് നിത്യയുടെ മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന സിനിമ. നിരവധി ചിത്രങ്ങള്‍ അണിയറയിലുണ്ട്‌

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nithya Menen (@nithyamenen)

nithya menons photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക