Latest News

തമിഴ് നടന്‍ അപമര്യാദയായി പെരുമാറിയെന്ന് വാര്‍ത്ത; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വസ്തുത വെളിപ്പെടുത്തി നടി നിത്യ മേനോന്‍; നല്ലമനുഷ്യന്മാരായി ജീവിക്കൂവെന്ന് ഉപദേശം

Malayalilife
 തമിഴ് നടന്‍ അപമര്യാദയായി പെരുമാറിയെന്ന് വാര്‍ത്ത; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; വസ്തുത വെളിപ്പെടുത്തി നടി നിത്യ മേനോന്‍; നല്ലമനുഷ്യന്മാരായി ജീവിക്കൂവെന്ന് ഉപദേശം

മിഴ് നടനില്‍ നിന്ന് ദുരനുഭവനുണ്ടായിയെന്ന തരത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നടി നിത്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് നടി ഇതേക്കുറിച്ചു പ്രതികരിച്ചത്. ഇത് അസംബന്ധമാണെന്നും താന്‍ ഇത്തരത്തില്‍ ഒരു അഭിമുഖവും നല്‍കിയിട്ടില്ലെന്നും നിത്യ വ്യക്തമാക്കി.

'ഈ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ തികച്ചും തെറ്റാണ്. ഇത്തരത്തില്‍ ഞാന്‍ ഒരു അഭിമുഖം നല്‍കിയിട്ടില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, ആരാണ് ഇത്തരത്തിലുള്ള തെറ്റായ കാര്യങ്ങള്‍ പടച്ചുവിടുന്നതെന്ന് പറയൂ- നിത്യ കുറിച്ചു. ക്ലിക്കിന് വേണ്ടി ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് തെറ്റാണെന്നും നല്ല മനുഷ്യന്മാരായി ജീവിക്കൂ എന്നും നടി കൂട്ടിച്ചേര്‍ത്തു.

നമ്മള്‍ വളരെ കുറച്ച് കാലം മാത്രമേ ഈ ഭൂമിയില്‍ ഉണ്ടാവുകയുള്ളൂ. എത്രത്തോളം തെറ്റുകളാണ് നാം പരസ്പരം ചെയ്യുന്നതെന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വം വേണം, എന്നാലെ ഇത്തരം മോശപ്പെട്ട പ്രവൃത്തികള്‍ ഇല്ലാതെയാവൂ. കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാവൂ- താരം വ്യക്തമാക്കി. നിത്യക്ക് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം മുതല്‍ നിത്യയുടെതെന്ന പേരില്‍ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.തമിഴ് സിനിമാ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ഒരു തമിഴ് നടന്‍ സെറ്റില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്നും നിത്യ അഭിമുഖത്തില്‍ പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്.

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്‍. മോഹന്‍ലാല്‍ ചിത്രമായ ആകാശഗോപുരത്തിലൂടെയാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് വിജയ്, ധനുഷ്, നാനി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, അല്ലു അര്‍ജുന്‍ എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്മാരൊപ്പം അഭിനയിച്ചിട്ടുണ്ട്.

nuthya menon fake news virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക