നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്‍ വിവാഹിതനായി.ഫാഷന്‍ ഡിസൈനര്‍ ആയ നിരഞ്ജനയാണ് വധു.പാലിയം കോവിലകത് വെച്ച് വളരെ ലളിതമായ ചടങ്ങാണ് നടന്നത് .അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നിറസാന്നിധ്യമായി മമ്മൂട്ടിയും ജയറാം പങ്കെടുത്തു.
പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.നടന്‍ മണിയന്‍പിള്ള രാജുവിന്റെ രണ്ടാമത്തെ മകനാണ് നിരഞ്ജ്. 'ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ' എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് വെള്ളിത്തിരിയിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രം 'ഡ്രാമ' അടക്കമുള്ളവയില്‍ നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്. 'വിവാഹ ആവാഹന'മാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.
അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വച്ച് സിനിമാ സഹപ്രവര്‍ത്തകര്‍ക്കായി റിസപ്ഷന്‍ ഒരുക്കും.പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്..മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന്‍ സച്ചിന്‍. ഡോ. ഐശ്വര്യയാണ് ഭാര്യ.