ശ്രീബാല കെ. മേനോന് സംവിധാനം ചെയ്ത ലവ് 24 ഃ7 ലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് നിഖില വിമല്‍. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നിഖില സത്യന് അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനില്‍ നായികയായി. എന്നാല്‍, ഇനി വെറും നായികമാത്രമല്ല നിഖില.
എന്നാല്‍ നിര്‍മ്മാതാവിന്റെ വകുപ്പായമണിയുകയാണ് ഇന്‍ നിഖിത. സിനിമയില്‍ അല്ല എന്ന് മാത്രം. രാമേന്ദ്രന്റെ തിരക്കഥാക്ക് വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന വേലി ഷോര്‍ട്ട് ഫിലിമാണ് നിഖില നിര്‍മ്മിക്കുന്നത്. ചിത്രകാരന് ഗോപീകൃഷ്ണന് വരച്ച വേലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അജുവഗീസ് പുറത്തിറക്കി. കുഞ്ചാക്കോ ബോബന് നായകനാകുന്ന അള്ള് രാമേന്ദ്രന് സംവിധാനം ചെയ്യുന്നത് ബിലഹരിയാണ്.