ചലചിത്രനടന് നിഖില്‍ ഗൗഡ വിവാഹനിശ്ചയം നടന്നു. മുന്‍മന്ത്രി എം ക്യഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതിയാണ് വധു . കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമാണ് നിഖില്‍ ഗൗഡ . ബാംഗ്ലൂരുവിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നത് . പീച്ച് കളര്‍ നിറത്തിലുളള സാരിയില്‍ രേവതി എത്തിയപ്പോള്‍ അതേ നിറത്തില്‍ ഉളള കുര്‍ത്തയിലായിരുന്നു നിഖില്‍ എത്തിയിരുന്നത് .
ഏപ്രിലില്‍ രാമനഗരയില്‍ വച്ചായിരിക്കും ഇരുവരുയെയും വിവാഹം നടക്കുക . മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുന്‍ മന്ത്രി എച്ച് ഡി രേവണ്ണ, ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖരും സിനിമാതാരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ നിറസാനിധ്യമായി മാറി . നിഖില്‍ ജാഗ്വാര്‍, സീതാരാമ കല്യാണ, കുരുക്ഷേത്ര തുടങ്ങിയ കന്നഡ സിനിമകളിലാണ് വേഷമിട്ടിട്ടുളളത് .
.