Latest News

തന്റെ ഇഷ്ടവിഭവം ഇഡ്‌ലിയും ചട്‌നിയും; ചീര, തക്കാളി, തേങ്ങ ചട്‌നികള്‍ ദിവസവും ഇഡ്‌ലിക്കൊപ്പം കഴിക്കും; മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്‌ലിക്കൊപ്പം കഴിക്കാറുണ്ട്; കത്രീന കൈഫിന്റെ പ്രഭാത ഭക്ഷണമായി മലയാളികളുടെ ഇഷ്ടഭക്ഷണം മാറുമ്പോള്‍

Malayalilife
topbanner
തന്റെ ഇഷ്ടവിഭവം ഇഡ്‌ലിയും ചട്‌നിയും; ചീര, തക്കാളി, തേങ്ങ ചട്‌നികള്‍ ദിവസവും ഇഡ്‌ലിക്കൊപ്പം കഴിക്കും; മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്‌ലിക്കൊപ്പം കഴിക്കാറുണ്ട്; കത്രീന കൈഫിന്റെ പ്രഭാത ഭക്ഷണമായി മലയാളികളുടെ ഇഷ്ടഭക്ഷണം മാറുമ്പോള്‍

രീര സൗന്ദര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നയാളാണ് ബോളിവുഡ് താരസുന്ദരി കത്രീന കെയ്ഫ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മിക്കതും വര്‍ക്കൗട്ട് സമയത്തെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാമായിരിക്കും. സൗന്ദര്യവും കരുത്തും വ്യക്തമാകുന്ന പെഫെക്ട് ബോഡിക്ക് പിന്നിലെ രഹസ്യം എന്താണ് എന്ന് പലരും താരത്തോട് ചോദിച്ചിട്ടുണ്ട്. കഠിനാധ്വാനത്തിനൊപ്പം ഭക്ഷണത്തിലും ശ്രദ്ധേലുവാണ് താനെന്ന് പറഞ്ഞിരിക്കുകയാണ് നടിയിപ്പോള്‍.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ലിയും ചട്‌നിയും എന്നാണ് കത്രീന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇഡ്ലി കഴിക്കുന്ന ചിത്രവും കുറിപ്പുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലളിതമായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടു തന്നെ താന്‍ ഇഡ്ലിയും ചട്‌നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.

ഇഡ്ഡലിക്കൊപ്പം ചട്‌നി കഴിക്കുന്നതാണ് കൂടുതല്‍ താത്പര്യം. മൂന്ന് ചട്‌നികളാണ് പൊതുവേ ഇഡ്ഡലിക്കൊപ്പം താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. ചീര ചട്‌നി, തക്കാളി-ബീട്‌റൂട്ട് ചട്‌നി, തേങ്ങയരച്ച ചട്‌നി എന്നിവയാണ് താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്ലിക്കൊപ്പം കഴിക്കാറുണ്ടെന്നും കത്രീന കുറിച്ചിട്ടുണ്ട്.

ആഴ്ചയില്‍ ആറ് ദിവസവും വ്യായാമത്തിനും യോഗക്കും കൃത്യമായി സമയം കാണ്ടെത്തുന്നയാളാണ് കത്രീന. കുറഞ്ഞത് 45 ദിവസമെങ്കിലും ഓരോദിവസവും കത്രീന വര്‍ക്കൗട്ട് ചെയ്യും. എത്ര തിരക്കുണ്ടെങ്കിലും അതില്‍ മാറ്റം വരുത്താറില്ല.കൂടാതെ മാക്രോബയോട്ടിക് ഡയറ്റാണ് കത്രീന പിന്‍തുടരുന്നത്. ധാരാളം നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണമാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടി നിയന്ത്രിക്കാന്‍ മാത്രമല്ലാ, പ്രായക്കുറവുള്ള ചര്‍മത്തിനും ഇത് സഹായിക്കും.

 

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES