മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങളാല്‍ കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്ത് നിറഞ്ഞ കാഴ്ചകളാണ് സോഷ്യല്‍മീഡിയയിലെമ്പാടും നിറയുന്നത്.സിനിമ, രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മമ്മൂട്ടി,ദിലീപ്, ജാക്കി ഷ്റോഫ്, സിദ്ദീഖ്, റഹ്‌മാന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശോഭന, ഖുശ്ബു, സുഹാസിനി, കാര്‍ത്തിക, മേനക, ഷീല, സായ്കുമാര്‍, ബിന്ദു പണിക്കര്‍ തുടങ്ങി താരങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു റിസപ്ഷന്.
ഇതിനൊപ്പം വൈറലാകുന്ന ഒരു വീഡിയോ ആണ് എണ്‍പതുകളിലെ ഹിറ്റ് നായികമാരായ ഖുശ്ബു, സുഹാസിനി, അംബിക, പൂര്‍ണിമ എന്നിവര്‍ക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന ജാക്കി ഷ്റോഫിന്റെ വീഡിയോണ് ശ്രദ്ധേയമാകുന്നത്.