Latest News

മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം പൃഥ്വിരാജ് നായകനായെത്തുന്ന 'അയ്യപ്പന്റെ'  കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ്; സിനിമയുടെ 60 ശതമാനം ചിത്രീകരണവും കൊടുവനത്തില്‍;  2020 മകരവിളക്കിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ പറയുന്നത് അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതം

Malayalilife
മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം പൃഥ്വിരാജ് നായകനായെത്തുന്ന 'അയ്യപ്പന്റെ'  കൂടുതല്‍ വെളിപ്പെടുത്തലുമായി നിര്‍മാതാവ്; സിനിമയുടെ 60 ശതമാനം ചിത്രീകരണവും കൊടുവനത്തില്‍;  2020 മകരവിളക്കിന് റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ പറയുന്നത് അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതം

പൃഥ്വിരാജിനെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അയ്യപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ശബരിമല വിഷയം കൊടുംമ്പിരി കൊണ്ടിരിക്കെ പൃഥിരാജ് ആണ് ചിത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്ക് വച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്ക് വച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ഷാജി നടേശന്‍. 2020 മകരവിളക്കിന് ചിത്രം റിലീസ് ചെയ്യുമെന്നും നവമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ 60 ശതമാനം ചിത്രീകരണവും കൊടുവനത്തിലായിരിക്കുമെന്നും ഷാജി നടേശന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് കൂടുതല്‍ വിശേഷങ്ങള്‍ അദ്ദേഹം പങ്ക് വച്ചത്.

അയ്യപ്പന്റെ തിരക്കഥയ്ക്ക് വേണ്ടി ശങ്കര്‍ രാമകൃഷ്ണനും അദ്ദേഹത്തിന്റെ ടീമും രണ്ടു വര്‍ഷത്തോളം കഷ്ടപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകള്‍ അയ്യപ്പനെ ആരാധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായിട്ടാണ് അയ്യപ്പന്‍ വരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ ഇന്ത്യയിലെ അഞ്ച് ഭാഷകളിലായി നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഇംഗ്ലിഷ് വേര്‍ഷനും ഉണ്ടാവുമെന്നും ഓരോ ഭാഷകളില്‍ നിന്നും താരങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായും ഷാജി നടേശന്‍ പറയുന്നു.

സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷത്തെ വിഷുവിന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. 2020 ലെ മകരവിളക്കിന്റെ അന്ന് സിനിമ റിലീസിനെത്തിക്കണമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആഗ്രഹം. ആട് ജീവിതം എന്ന സിനിമയുടെ തിരക്കിലേക്കാണ് അടുത്തതായി പൃഥ്വിരാജ് പോവുന്നത്. അയ്യപ്പന്റെ വിവിധ കാലഘട്ടം അവതരിപ്പിക്കുന്നതിനാല്‍ അതേ ശരീരഭാരം തന്നെയായിരിക്കും അയ്യപ്പനു വേണ്ടിയും ആവശ്യമായി വരിക. മാത്രമല്ല അയ്യപ്പന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്ന ഭാഗങ്ങളില്‍ പൃഥ്വിയുടെ ആവശ്യമില്ല,നാല് ഷെഡ്യൂളുകളായി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷാജി നടേശന്‍ പറയുന്നു.

ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അന്യഭാഷയില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരു സിനിമയിലുണ്ടാകും.

new movie,ayyappan,prithviraj,shooting,producer shaji nadeshan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES