പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴില്‍ മമ്മൂട്ടി എത്തുന്നതിനു വമ്പന്‍ വരവേല്‍പാണ് ലഭിക്കുന്നത്. പുതിയ സിനിമ പേരമ്പ് റിലീസിന് എത്തും മുമ്പ് തന്നെ നിലവില്‍ തമിഴിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത ആദരവ് മമ്മൂട്ടിക്ക് ലഭിക്കുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. തമിഴ് രസികര്‍ മന്‍ട്രം ന്നെ സംഘടന എല്ലാ ജില്ലയിലും പത്തോളം ഫാന്‍സ് ഷോകള്‍ ആഴ്ചകള്‍ക്കു മുന്നേ ഉറപ്പിച്ചിരിക്കുന്നു. അതിന്റെ ആദ്യ ടിക്കറ്റ് സംസ്ഥാനത്ത ഒരു മുതിര്‍ന്ന മന്ത്രി തന്നെ ഏറ്റു വാങ്ങുകയും തുടങ്ങി സ്വപ്ന സമാനമായ തുടക്കമാണ് ഇപ്പോള്‍
മമ്മുട്ടിയുടെ പേരമ്പിനു ലഭിച്ചിരിക്കുന്നത്.
മമ്മുട്ടിയുടെ ജീവിതത്തിലെ മികച്ച അഭിനയ മുഹൂര്‍ത്തമാണ് പേരമ്പിലൂടെ സിനിമയിലുടനീളം കാണാന്‍ സാധിക്കുന്നത്. സിനിമയിലെ നായിക അഞ്ജലി ഒരു ട്രാന്‍സ്ജെന്‍ഡര്‍ ആണ്. ഇപ്പോള്‍ സിനിമയുടെ പ്രചാരണത്തിന് ട്രാന്‍സ്ജെണ്ടറുകളും ആരാധകര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. കോയമ്പത്തൂരിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരോട് ചേര്‍ന്നാണ് ഇവരുടെയും പ്രവര്‍ത്തനം.
റിലീസിനും നിരവധി പരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ തമിഴ് നാട് ഘടകം. ക്ലാസ് സിനിമയാണ് എന്നറിഞ്ഞിട്ടും 'മാസ്സ് 'വരവേല്‍പാണ് തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ തമിഴിലെ രണ്ടാം വരവിനായി തമിഴ് ആരാധകര്‍ ഒരുക്കുന്നത്. പ്രശസ്ത സംവിധായകന്‍ റാം ഒരുക്കുന്നത്. ചിത്രം ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്യുന്നത്