മലയാള സിനിമാ രംഗത്ത് സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന നടിമാരിലൊരാളാണ് പാര്‍വ്വതി. തന്റെ പുതിയ ചിത്രമായ 'ഉയരെ' കുറിച്ച് തുറന്ന് പറയുകയായിരുന്നു പാര്‍വതി. ഉയരെ എന്ന് പറയുമ്പോള്‍ അത് തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജമാണ് നല്‍കുന്നതെന്നാണ് നടി പറയുന്നത്. . എന്ത് തന്നെ തിരിച്ചടികളും വെല്ലുവിളികളും നേരിടേണ്ടി വന്നാലും മാര്‍ഗം എപ്പോഴും ഒന്ന് തന്നെയുള്ളൂ അത് ഉയരങ്ങളിലേക്കാണെന്ന് പാര്‍വതി പറയുന്നു.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നത്. ടിസര്‍ പുറത്തിറങ്ങിയതിനൊപ്പം നടി പാര്‍വ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് പ്രധാന ലൊക്കഷന്‍. ചിത്രത്തിന്റെ നിര്‍മ്മാണചുമതല പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്ഗ എന്നിവര്‍ക്കാണ്.