സമകാലിക വിഷയങ്ങളെ കുറിച്ച് കൃത്യമായി പ്രധിപാതിക്കുന്ന പല സിനിമകളും തമിഴില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. പല സിനിമകളും രാഷ്ട്രീയം പച്ചയായി തന്നെ തുറന്ന് പറയുന്നതുമാണ്. പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വ്ന്നിട്ടുണ്ടെങ്കിലും സിനിമകള്‍ അതും വിമര്‍ശന സ്വഭാവനുള്ളത് ഇന്നും വരുന്നുണ്ട്.
തമിഴ് താരം സത്യരാജ് സമൂഹിക പ്രവര്‍ത്തകന്റെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് തീര്‍പ്പുകള്‍ വിര്‍ക്കപെടും. സ്വഭാവനടനായി തിളങ്ങുന്ന സത്യരാജ് ഒരിടവേളയ്ക്ക് ശേഷമാണ് നായകനായി അഭിനയിക്കുന്നത്. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങും. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഒരു ആക് ഷന്‍ ത്രില്ലറാണിത് . ധീരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹണീബീ ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് മീരസാഹിബാണ് നിര്‍മ്മിക്കുന്നത്.