Latest News

നീതി നിക്ഷേധിക്കപ്പെട്ട യഥാര്‍ത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി 'നീതി; നവംബര്‍ 17ന്  തിയ്യേറ്ററുകളില്‍

Malayalilife
നീതി നിക്ഷേധിക്കപ്പെട്ട യഥാര്‍ത്ഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥയുമായി 'നീതി; നവംബര്‍ 17ന്  തിയ്യേറ്ററുകളില്‍

ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവന്‍ എന്നീ 3 കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് നീതി സിനിമ.ആല്‍വിന്‍ ക്രീയേഷന്‍സിന്റെ ബാനറില്‍, മഹേഷ് ജെയിന്‍, അരുണ്‍ ജെയിന്‍, വിനീത് എന്നിവര്‍ നിര്‍മ്മാതാവായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നു.ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട 3 വിഭാഗക്കാരുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തില്‍ പെട്ട സിനിമയാണ് 'നീതി'. 

1, രാമന്‍കുട്ടി എന്ന കാര്‍ ഡ്രൈവര്‍ കുടുംബ പ്രാരാബ്ദം  ഉള്ള ആളാണ് കൂടാതെ ഒരു പ്രമുഖ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുമാണ്. അദ്ദേഹം ഒരു ദീര്‍ഘ ഓട്ടം പോകുകയും ആ യാത്രയില്‍ വഴി തെറ്റി കാട്ടില്‍ ഭൂസമരം നടക്കുന്ന സമരഭൂമിയില്‍ അകപ്പെടുകയും, പിന്നീട് യാത്രയില്‍ അയാള്‍ക്ക് വഴി കാട്ടിയായി കയറുന്ന ചെറുപ്പക്കാരനും അവര്‍ക്കിടയിലെ സംഭാഷണങ്ങളും തുടങ്ങി പൊളിറ്റിക്കല്‍, മിസ്റ്ററി, ഹൊറര്‍ ത്രില്ലര്‍ ആണ് മുഖമറിയാത്തവന്‍ എന്ന സിനിമ. ഈ സിനിമയില്‍ നായകന് മുഖമില്ല എന്ന പ്രത്യേകത കൂടിയുണ്ട്.

2. ഗേ വിഭാഗക്കാരുടെ വിവാഹം, ഒന്നിച്ചു ജീവിക്കാനുള്ള അവകാശം, പങ്കാളിയുടെ കൂടെയുള്ള സ്വത്തവകാശം, തൊഴിലവകാശം, പരസ്പരം ദമ്പതികളായി ജീവിക്കാനുള്ള അവകാശം തുടങ്ങി ഇപ്പോള്‍ സുപ്രീം കോടതിയില്‍ വാദ പ്രതിവാദം കഴിഞ്ഞ് വിധിക്കായി കാത്തിരിക്കുന്ന സ്വവര്‍ഗ്ഗ അനുരാഗികളുടെ വിവിധ അവകാശത്തെ പരാമര്‍ശ്ശിക്കുന്ന സിനിമയാണ് എന്നിലെ നീ ... ഒരു ആക്സിഡന്റ് നെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്ന് കിടപ്പിലാകുന്ന ശ്യാം എന്ന ചെറുപ്പക്കാരന്റെ ഒറ്റപ്പെടലും അവന്റെ ജീവിതത്തിലേക്ക് ജോലി തേടി കടന്നുവരുന്ന സുധിഎന്ന പയ്യനും , അവര്‍ക്കിടയില്‍ കടന്നുവരുന്ന അര്‍ജുന്‍ എന്ന അനുജനും, മകന്റെ പ്രണയത്തിന് സപ്പോര്‍ട്ടിവായി നില്‍ക്കുന്ന അമ്മ സുനന്ദ, സഹോദരി നിഷ, ശ്യാം - സുധി പ്രണയവും , അവര്‍ക്കിടയിലെ പ്രശ്‌നങ്ങളും , കുടുംബങ്ങളുടെ ഇടപെടലുകളും തുടങ്ങി കുടുംബ പാശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഫീല്‍ ഗുഡ് സിനിമയാണ് എന്നിലെ നീ.

3. എല്‍ജിബി ടിഐഎകു വിലെ ട്രാന്‍സ്ജെന്‍ഡേര്‍ സമൂഹത്തിന്റെ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വിവാഹം, കുടുംബ ബന്ധങ്ങള്‍, തൊഴില്‍ മേഘയിലെ പ്രശ്‌നങ്ങള്‍, എന്നിവയെ ആസ്പദമാക്കിയുള്ള സിനിമയാണ് കിച്ചൂട്ടന്റെ അമ്മ. 
ഒരിക്കലും പ്രസവിക്കാന്‍ കഴിയാത്ത അമ്മയാകാനുള്ള മോഹവുമായി നടക്കുന്ന ട്രാന്‍സ്‌ജെന്റര്‍ ആയ സിനിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരിക്കല്‍ പോലും പ്രസവിച്ച അമ്മയെ കണ്ടിട്ടില്ലാത്ത അമ്മയെ തേടി നടക്കുന്ന കിച്ചുട്ടന്‍ എന്ന 10 വയസ്സുകാരന്‍ കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് കിച്ചുട്ടന്റെ അമ്മ എന്ന സിനിമയില്‍ പറയുന്നത്. കൂടാതെ സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ  ട്രാന്‍സ്മാന്റെ ജീവിതത്തിലൂടെയും ഈ സിനിമ കടന്നു പോകുന്നു. മലയാളത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സ് അഭിനയിച്ച പടം. 

കാസര്‍ഗോഡ്കാരി കുമാരി ചാരുലത എന്ന മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്റര്‍ ഗായികയെ അവതരിപ്പിക്കുന്നു ഈ സിനിമയില്‍. കേരളത്തിലെ ട്രാന്‍സ് കമ്യൂണിറ്റിക്കായി ഇതിലെ ജല്‍സ ഗാനം ചാരുലതയും, പാലക്കാ ട്രാന്‍സ് കമ്യൂണിറ്റിയുടെ അമ്മ വര്‍ഷാനന്ദിനിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. മഞ്ഞ നിലാ എന്ന ഗാനം ട്രാന്‍സ്ജെ ന്‍ഡേര്‍ കമ്മ്യൂനിറ്റി അവരുടെ ഔദ്യോഗിക ഗാനമായി അംഗീകരിച്ചിട്ടുണ്ട്. 
കേരളത്തിലെ രണ്ടാമത്തെ ട്രാന്‍സ്‌ജെന്റര്‍ നായിക പാലക്കാട്ടുകാരി കുമാരി രമ്യ രമേഷ് , മലയാളത്തിലെ ആദ്യ ട്രാന്‍സ്‌മെന്‍ നായകന്‍ കണ്ണൂര്‍ സ്വദേശി ട്രാന്‍സ്‌മെന്‍ ആയ ബിനോയും ഈ സിനിമയില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നു.

ഒട്ടേറെ പുതുമകള്‍ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് അണിയറയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 

5 ഗാനങ്ങള്‍ ആണ് ഈ സിനിമയിലുള്ളത്. മുരളി എസ് കുമാര്‍, അഖിലേഷ് എന്നിവര്‍ രചന നിര്‍വ്വഹിച്ച നീതി എന്ന സിനിമയില്‍  കൃഷ്ണ പ്രസാദ്, വിഷ്ണു ഭാസ് എന്നിവര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 
'അപ്പോത്തിക്കിരി ' ഫെയിം ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്രീകരണം, പാലക്കാട് - കുത്തനൂര്‍, തൃശൂര്‍, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള് , തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ , കവ, കീഴാറ്റൂര്‍ എന്നിവിടങ്ങളിലായി നടന്നു.

ഡി.ഒ.പി - ടി.എസ്.ബാബു. തിരക്കഥ - ബാബു അത്താണി.എഡിറ്റിംഗ് - ഷമീര്‍. ഗാനങ്ങള്‍ - മുരളി എസ് കുമാര്‍ , അഖിലേഷ്. സംഗീതം - കൃഷ്ണപ്രസാദ്, വിഷ്ണു ദാസ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിനു പ്രകാശ്.പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ -വിവേക്, വേലായുധന്‍.ചീഫ് അസോസിയേറ്റ് - അജിത്ത് സി സി. അസോസിയേറ്റ് ഡയറക്ടര്‍ - വിനീഷ് നെന്മാറ. അസിസ്റ്റന്റ് ഡയറക്ടര്‍ - നിരജ്ഞന്‍, വിനോദ് കുന്നത്ത് പറമ്പ്.ആര്‍ട്ട് - റൗഫ് തിരൂര്‍. സഹായികള്‍ -ഉദയന്‍ , സക്കറിയ, റാഷിദ്. മേക്കപ്പ് - എയര്‍പോര്‍ട്ട് ബാബു. കോസ്റ്റ്യൂം ഡിസൈന്‍ - ഉണ്ണിമായ. കോറിയോഗ്രാഫര്‍ - അമേഷ്, രമ്യ. വിഎഫക്‌സ് - വൈറസ് സ്റ്റുഡിയോ. സൗണ്ട് എന്‍ജിനിയര്‍ - ഷോബിത്ത് . 
കളറിസ്റ്റ് - ദീപക്ക് ലീലാ മീഡിയ.സൗണ്ട് എഫ് എക്‌സ് -ബെര്‍ലിന്‍, സ്റ്റില്‍ - ശിവാ സോനു , അനന്ദു. ഡ്രോണ്‍ : മകു കോവൈ.സ്പ്പോട്ട് എഡിറ്റര്‍ - ഹമീദ്. അസോസിയേറ്റ് ക്യാമറ -അനീഷ് സൂര്യ. അസിസ്റ്റന്റ് ക്യാമറാ  - ദേവന്‍ മോഹനന്‍, നൗഷാദ്.ലൈറ്റ്‌സ്- സന്തോഷ് തിരുര്‍. പോസ്റ്റര്‍ -ഷനീല്‍ കൈറ്റ്ഡിസൈന്‍.
സഹായികള്‍ -കൃഷ്ണ, രമ്യാ രമേഷ് , ജ്യോതി, പത്മാവതി,രാജു,  അജിത്, രജീഷ്, സുരേഷ്, സുദീര്‍, വിജി തുടങ്ങിയര്‍.
സ്റ്റുഡിയോ-ശിവദം പാലക്കാട്, ശ്രീരാഗം തൃശൂര്‍, ലിലാ മീഡിയ.

ബിനോജ് കുളത്തൂര്‍, ടി പി കുഞ്ഞി കണ്ണന്‍, ലതാ മോഹന്‍,ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വര്‍ഷാ നന്ദിനി, മാസ്റ്റര്‍ ഷഹല്‍, ആശ പാലക്കാട്,രജനി , ബിനോയ് , രമ്യാ , മാസ്റ്റര്‍ ശ്രാവണ്‍ , വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിന്‍, വൈഷണവ് , അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രന്‍, അനീഷ് ശ്രീധര്‍, കവിത, താര രാജു , അക്ഷയ, ബേബി കല്‍പ്പാത്തി, ഷീന പെരുമാട്ടി,സുചിത്ര ,ഉണ്ണിമായ,റീന ശാന്തന്‍ , ഉദയ പ്രകാശന്‍ , ഷാനിദാസ് , പ്രസാദ്, സിദ്ധിക്ക്, വേലായുധന്‍, മുരുകന്‍, ഉണ്ണി തിരൂര്‍, ദേവദാസ് , ഷിബു വെട്ടം സന്തോഷ് തിരൂര്‍ തുടങ്ങിയവരോടൊപ്പം ഒരു വന്‍ താരനിര അഭിനയിക്കുന്നു. പി ആര്‍ ഒ. എം കെ ഷെജിന്‍

Read more topics: # നീതി
neethi movie Release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES