സാമൂഹികമാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടിയും അവതാരകയുമായ പേളി മാണി. മൂന്നുമില്യണിലധികം പേരാണ് പേളി മാണിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.പേളിയുടെ യൂട്യൂബ് ചാനലിനും മൂന്നുമില്യണിലേറെ സബ്സ്‌ക്രൈബേഴ്സുണ്ട്...ഇപ്പോളിതാ പേളി തന്റെ പേജിലൂടെ കുഞ്ഞുമക്കളായ നിലയെയും നിതാരയെയും കയ്യിലെടുത്തു നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്.
താന്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയു ചെയ്യുന്ന നയന്‍താരയെ കണ്ടുമുട്ടിയ സന്തോഷമാണ് പേളി പങ്കുവെച്ചിട്ടുള്ളത്.സ്ത്രീകള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അവരുടേത്. നയന്‍താരയുടെ അഭിമുഖ വീഡിയോ കഴിഞ്ഞ ദിവസം പേളിയും ഷെയര്‍ ചെയ്തിരുന്നു. ഞങ്ങളുടെ കാലത്തെ താരമാണ് നയന്‍താര എന്ന് പറഞ്ഞായിരുന്നു പേളി സന്തോഷം പങ്കുവെച്ചത്. വീണ്ടും കാണണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ്. അവരുടെ കൈയ്യില്‍ എന്റെ മക്കളെ കൂടി കാണുമ്പോള്‍ സ്വപ്നനിമിഷം എന്നല്ലാതെ എന്ത് പറയാനാണ്.
ഹൃദയം സ്നേഹം കൊണ്ട് വിങ്ങുകയാണ്. എന്റെയും മക്കളുടെയും കൂടെ സമയം ചെലവഴിച്ച നയന്‍താര, ഈ നിമിഷങ്ങള്‍ എന്നും മനസിലുണ്ടാവും. നിറയെ സ്നേഹവും ലളിതമായ പെരുമാറ്റവും. ശരിക്കും പ്രചോദനമാണ് അവര്‍. പോവുന്നിടത്തെല്ലാം സ്നേഹം പകരുന്ന വ്യക്തിത്വം. ഞങ്ങള്‍ക്ക് ഇങ്ങനെയൊരു അഭിമാനനിമിഷം സമ്മാനിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നുമായിരുന്നു പേളി കുറിച്ചത്.
നയന്‍താരയും നിലയും തമ്മിലുള്ള ഒരു ക്യൂട്ട് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍ നയന്‍താര നിലാബേബിയോട് വളരെ കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
ഇതിനകം തന്നെ പേളിയുടെ കുറിപ്പും ചിത്രങ്ങളും ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. പേളി മാണി ഷോയിലേക്ക് അടുത്ത അതിഥിയായി എത്തുന്നത് നയന്‍താരയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.