തെന്നിന്ത്യയില്‍ ഏറ്റവുൂം കൂടുതല്‍ ആരാധകരുള്ള നടിയാണ് നയന്‍താര. മികച്ച അഭിനയംകൊണ്ട് ജനപ്രീതി നേടിയ നയന്‍താര അഭിനയം മാത്രമല്ല സംവിധാനവും താരത്തിന് വഴങ്ങുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. . അജിത് നായകനായ ആരംഭം സിനിമയിലാണ് നയന്‍താര സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിശ്ചല ഛായാഗ്രാഹകന്‍ ചിത്രാരസ്.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രാരസ് താരത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. ഷൂട്ടിംങ് സമയത്ത് ചിത്രാരസ് പകര്‍ത്തിയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് വെളിപ്പെടുത്തല്‍. നയന്‍താര തന്നെയായിരുന്നു ചിത്രത്തിലെ നായിക.
ഒരാഴ്ചയോളം നയന്‍താര ഫ്രീയായിരുന്നു. ഈ സമയത്താണ് സംവിധായകന്‍ വിഷ്ണുവിനോട് താന്‍ സഹസംവിധായിക ആയിക്കോട്ടെ എന്ന് നയന്‍താര ചോദിച്ചത്. വിഷ്ണു സമ്മതിക്കുകയും ഒരാഴ്ചയോളം നയന്‍താര സഹസംവിധായികയായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആ സമയത്താണ് ഈ ചിത്രം എടുത്തത്. നയന്‍താരയുടെ കൈയ്യില്‍ പോലും ഈ ചിത്രമില്ല. ചിത്രരസ് പറയുന്നു.
സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നയന്‍താര പറയുമായിരുന്നു. സംവിധാന മോഹം നയന്‍താരയ്ക്കുണ്ട്. ഭാവിയില്‍ ചിലപ്പോള്‍ നയന്‍താര ഒരു സംവിധായിക ആയേക്കാമെന്നും ചിത്രാരസ് അഭിമുഖത്തില്‍ പറഞ്ഞു.അജിത് നായകനായ വിശ്വാസം സിനിമയാണ് നയന്‍താരയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ബില്ല, ആരംഭം തുടങ്ങിയ ചിത്രങ്ങളില്‍ അജിത്തും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.