മലയാളസിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തെന്നിന്ത്യ കീഴടക്കിയ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. ചെയ്ത് സിനിമകള്‍കൊണ്ട് അഭിനയമികവ് കൊണ്ടും ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് ഐറ. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലറിന് തന്നെ വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച കാര്യമാണ് ഡാന്‍സ് മാസ്റ്റര്‍ വിജി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 'മേക്കപ്പിനായി പോയ താരം റൂമില്‍ നിന്നും പുറത്തിറങ്ങാതെ ബൃന്ദ മാസറ്ററെ വിവരം അറിയിക്കുകയായിരുന്നു. താന്‍ റൂമിലെത്തിയപ്പോള്‍ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നയന്‍താര മാമിന് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. ആംബുലന്‍സ് വരുത്തി ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു.
'നയന്‍താര ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. ഇരട്ട വേഷം ചെയ്യുന്നതില്‍ രണ്ട് കഥാപാത്രങ്ങളായും താരം ജീവിക്കുകയാണ് ചെയ്യുന്നത്. താന്‍ ബൃന്ദ മാസ്റ്ററിനൊപ്പമായിരുന്നു ഐറയില്‍ പ്രവര്‍ത്തിച്ചത്. സിനിമയുടെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നയന്‍താരയ്ക്ക് വയ്യാതായത്'-ഇന്‍ഡ്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഡാന്‍സ് മാസ്റ്റര്‍ വിജി ഇക്കാര്യം വെളിപ്പെടുത്തിയത്. വിശ്രമമില്ലായ്മയാണ് താരത്തിന്റെ ക്ഷീണത്തിനു കാരണമായതെന്നും പറഞ്ഞു.