Latest News

ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്; സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല; മേതില്‍ ദേവികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി നവ്യ നായര്‍

Malayalilife
 ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്; സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല; മേതില്‍ ദേവികയ്ക്ക് ഒപ്പമുള്ള ചിത്രവുമായി നവ്യ നായര്‍

അഭിനയത്തോടൊപ്പം നൃത്തത്തിലേക്കും ശ്രദ്ധ നല്‍കുന്ന നവ്യ സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായി നില്ക്കുന്ന നടി പങ്ക് വച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.നര്‍ത്തകി മേതില്‍ ദേവികയെക്കുറിച്ച് നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

നവ്യയുടെ കുറിപ്പ് ഇങ്ങനെ: മേതില്‍ ദേവിക എന്ന നര്‍ത്തകി പകര്‍ത്തിയ ചിത്രങ്ങള്‍. സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല. അതുകൊണ്ടാണോ എന്റെ ചിത്രങ്ങള്‍ എടുത്തത് , ഞാനും ഒരു മലയാളി, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഒരു സുഖം. പുരുഷന്മാര്‍ എന്റെ ചിത്രങ്ങള്‍ പലപ്പോഴായി ഇങ്ങനെ കാന്‍ഡിഡ് എന്ന് വിളിക്കാവുന്നവ പകര്‍ത്തിയിട്ടുണ്ട് ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്.

നിങ്ങള്‍ അതീവ സുന്ദരീതരുണീമണി തന്നെ, നിറവും അംഗലാവണ്യവുമല്ല കണ്ണുകള്‍ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം, നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്നറിയിക്കട്ടെ, പരസ്യമായിത്തന്നെ...

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. വര്‍ഷങ്ങളായി നൃത്ത രംഗത്ത് തുടരുന്ന മേതില്‍ ദേവിക സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. കഥ ഇന്നു വരെ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം.

ജാനകി ജാനേയാണ് നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.വിവാഹത്തോടെ സിനിമയില്‍ നിന്ന് നവ്യ ഇടവേളയെടുത്തിരുന്നു. 2010ല്‍ ആയിരുന്നു നവ്യയുടെ വിവാഹം. സന്തോഷ് മേനോന്‍ എന്ന ബിസിനസുകാരനെയാണ് താരം വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ശേഷം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. പിന്നാലെ ചില കന്നട സിനിമകളിലും നവ്യ അഭിനയിച്ചിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുകയാണ് നടി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

navya nair with methil devika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES