Latest News

അഭിനയകാലത്തെ മത്സരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നവ്യ നായര്‍; മത്സരം കാവ്യയോടും ഭാവനയോടും ആയിരുന്നു; സിനിമയില്‍ നായികമാര്‍ തമ്മില്‍ മത്സരങ്ങളുണ്ട്; കിടമത്സരം വെളിപ്പെടുത്തി താരം

Malayalilife
 അഭിനയകാലത്തെ മത്സരത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നവ്യ നായര്‍; മത്സരം കാവ്യയോടും ഭാവനയോടും ആയിരുന്നു;  സിനിമയില്‍ നായികമാര്‍ തമ്മില്‍  മത്സരങ്ങളുണ്ട്; കിടമത്സരം വെളിപ്പെടുത്തി താരം

രു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരായിരുന്നു കാവ്യ, നവ്യ, ഭാവന എന്നിവര്‍. വിവാഹശേഷമാണ് മൂവരും അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. എന്നാല്‍ പിന്നീട് അവതരണത്തിലൂടെയും മറ്റും നവ്യ സക്രീനില്‍ തിരികെ എത്തിയിരുന്നു. ഇന്ന് താരങ്ങള്‍ തമ്മിലുളള  പോര് മുറുകുമ്പോള്‍ താന്‍ അഭിനയത്തില്‍ സജീവമായിരുന്ന കാലത്തെ മത്സരത്തെക്കുറിച്ച് തുറന്നു പറയുകയാണ് നവ്യ. 

കാവ്യ, നവ്യ ഭാവന എന്നിവര്‍ ഒരു കാലത്ത് മലയാള സിനിമയില്‍ നല്ല സിനിമകളുടെ വസന്തം സൃഷ്ടിച്ച നായിക നടിമാരായിരുന്നു. എന്നാല്‍ വിവാഹത്തോടെ മൂന്ന് പേരും സിനിമയില്‍ നിന്നും അപ്രത്യക്ഷമായി.. നവ്യ നായര്‍ മിനിസ്‌ക്രീനിലൂടെ ഇടയ്ക്ക് തിരിച്ചെത്തിയിരുന്നു. വിവാഹത്തോടെ കുടുംബ കാര്യങ്ങളുമായി ഒതുങ്ങാനാണ് തന്റെ തീരുമാനമെന്നായിരുന്നു കാവ്യ മാധവന്‍ വ്യക്തമാക്കിയത്. കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് കാവ്യയും ദിലീപും. ഭാവനയാവട്ടെ വിവാഹത്തോടെ മലയാളസിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് തങ്ങള്‍ മൂന്നു പേര്‍ക്കിടയില്‍ ഉണ്ടായിരുന്ന മത്സരത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കയാണ് നവ്യ. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ സജീവമായിരരുന്ന സമയത്തും സിനിമയില്‍ മത്സരങ്ങളുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.  പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള മത്സരങ്ങള്‍ അന്നുണ്ടായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ ഇന്നത്തെപ്പോലെ അത്ര ലിബറലായിരുന്നില്ലെന്നും നവ്യ പറയുന്നു. കാവ്യ, ഭാവന എന്നിവരാണ് നവ്യയ്ക്കൊപ്പം തിളങ്ങി നിന്ന മറ്റു താരങ്ങള്‍ അതിനാല്‍ തന്നെ തങ്ങളുടെ അഭിനയത്തെക്കുറിച്ച അന്ന് പ്രേക്ഷകര്‍ താരതമ്യപ്പെടുത്തലുകള്‍ നടത്തിയിരുന്നതായും താരം പറയുന്നു. ഇന്നത്തെ നായികമാരില്‍ എല്ലാവരും മികച്ച കലാകാരികളാണെന്നും താരം അഭിപ്രായപ്പെടുന്നു.

അവരവരുടെ പ്രതിഭയിലൂടെ ഒരുകാലത്തെ തന്നെ പ്രതിനിധീകരിച്ചവരാണ് താരങ്ങള്‍. അതാത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലും പ്രകടമാണ്. നിലപാടുകളിലും സമീപനത്തിലും അത് പ്രകടമാണ്. സിനിമയിലും ഇത്തരത്തിലുള്ള മാറ്റം കടന്നുവന്നിട്ടുണ്ട്. ഓരോരോ കാലഘട്ടത്തില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം കൃത്യമായി വ്യക്തമാവും. മമ്മൂട്ടിയും മോഹന്‍ലാലും നെടുമുടി വേണുവുമൊക്കെ തങ്ങളുടെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിച്ചവരാണെന്നും താരം പറയുന്നു. 

navya-nair-about-malayalam-actresess-kavya-bhavana-navya-nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES