കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. ന്യായീകരിക്കാന്‍ കഴിയുന്നതല്ല എങ്കിലും അവസാന സമയത്ത് ഒന്ന് വന്നു കാണാന്‍ സാധിച്ചില്ല. ഇപ്പോള്‍ പിരിയുമ്പോഴും നാട്ടില്‍ ഞാനില്ല. വലിയ മാപ്പ് ചോദിക്കട്ടെ പുന്നൂസേ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചത്. കവിയൂര്‍ പൊന്നമ്മയുടെ അവസാന നാളുകളില്‍ നേരിട്ടൊന്ന് കാണാന്‍ സാധിച്ചില്ലെന്നും, അതില്‍ ഏറെ കുറ്റബോധമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ നവ്യാ നായര്‍ പറഞ്ഞു.
എന്തു തിരക്കിന്റെ പേരിലായാലും നേരില്‍ കാണാന്‍ സാധിക്കാതിരുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് നവ്യ കുറിച്ചു. മരണ വാര്‍ത്ത അറിയുന്ന സമയത്തും താന്‍ നാട്ടില്‍ ഇല്ല. പക്ഷെ ഒരു കുഞ്ഞിനെ പോലെ ചിരിക്കുന്ന ആ മുഖം എന്നും മനസ്സിലുണ്ട്. നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ ഏറെ കുറ്റബോധമുണ്ടെന്നും, മാപ്പാക്കണമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ നവ്യ പറഞ്ഞു.
അവസാന സമയത്ത് ഒന്ന് വന്നു കാണാന്‍ സാധിച്ചില്ല എനിക്ക് .. എന്തു തിരക്കിന്റെ പേരിലായാലും അത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല .. ഇപ്പോള്‍ പിരിയുമ്പോഴും നാട്ടില്‍ ഞാന്‍ ഇല്ലാ ...എനിക്ക് പക്ഷേ ഞാന്‍ ഇക്കിളി ആക്കുമ്പോ കുഞ്ഞിനെ പോലെ കുലിങ്ങി ചിരിക്കുന്ന ആ മുഖം തന്നെ മതി ഓര്‍മയില്‍ സൂക്ഷിക്കാന്‍ .
എന്റെ മുന്നില്‍ കുഞ്ഞുങ്ങളെ ഒരുക്കുന്നപോലെ ഒരുങ്ങാന്‍ ഇരുന്നു തന്നതും .. എന്റെ മുടി കോതി പിന്നി തന്നതും, ഒരുമിച്ചുറങ്ങിയതും എല്ലാം മായാത്ത ഓര്‍മകള്‍ ..സ്‌നേഹം മാത്രം തന്ന പൊന്നുസേ ..കുറ്റബോധം ഏറെ ഉണ്ട് , മാപ്പാക്കണം ..എന്തോ വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തില്‍ ചിലതൊക്കെ തീര്‍ത്താല്‍ തീരാത്ത വേദനയായല്ലോ ! നവ്യ കുറിച്ചു.