Latest News

കാവ്യയ്ക്കും മീനാക്ഷിക്കും മാമാട്ടിക്കും ഒപ്പമെത്തി ദിലിപ്; ഭാര്യയ്‌ക്കൊപ്പമെത്തി ടോവിനോ; കത്രീനയും സെയ്ഫുവും പ്രഭുവും അടക്കം തെന്നിന്ത്യന്‍ താരങ്ങളും; കല്യാണരാമനൊരുക്കിയ നവരാത്രി ആഘോഷത്തില്‍ അണിഞ്ഞൊരുങ്ങിയെത്തി താരങ്ങള്‍

Malayalilife
കാവ്യയ്ക്കും മീനാക്ഷിക്കും മാമാട്ടിക്കും ഒപ്പമെത്തി ദിലിപ്; ഭാര്യയ്‌ക്കൊപ്പമെത്തി ടോവിനോ; കത്രീനയും സെയ്ഫുവും പ്രഭുവും അടക്കം തെന്നിന്ത്യന്‍ താരങ്ങളും; കല്യാണരാമനൊരുക്കിയ നവരാത്രി ആഘോഷത്തില്‍ അണിഞ്ഞൊരുങ്ങിയെത്തി താരങ്ങള്‍

ല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും നവരാത്രി ആഘോഷം താരനിബിഢമാക്കിയിരിക്കുകയാണ് കല്യാണ രാമന്‍. ഭൂമിയിലെ താരരാജാക്കന്മാരും കുടുംബവും നിറഞ്ഞ സന്ധ്യയില്‍ താര നിബിഢമായിരുന്നു ഇത്തവണയും ആഘോഷങ്ങള്‍. ഇന്ത്യന്‍ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്ത ചടങ്ങ് തൃശൂരില്‍ വച്ചായിരുന്നു. 

പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ ആയിരുന്നു കഴിഞ്ഞവര്‍ഷം ആഘോഷം അന്നും ഇന്ത്യന്‍ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും ആണ് പങ്കെടുക്കാന്‍ എത്തിയത്. അതില്‍ നടന്‍ ദിലീപ് ഭാര്യ കാവ്യാ മാധവനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം എത്തിയ കാഴ്ചയാണ് അതിമനോഹര ദൃശ്യങ്ങളായി ഇപ്പോള്‍ ആരാധകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്.

ഒന്‍പതുദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങാണ് നവരാത്രി ആഘോഷം. സന്ധ്യാ വന്ദനവും തുടര്‍ന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകള്‍ക്കു ശേഷം താരങ്ങള്‍ പരസ്പരം സ്നേഹം പങ്കിടുന്ന കാഴ്ചകള്‍ ഒക്കെയും വൈറലാണ്. കത്രീന കൈഫ്, കൃതി സനോണ്‍, മലൈക അറോറ, ശില്‍പ ഷെട്ടി, അജയ് ദേവ്ഗണ്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, സെയ്ഫ് അലി ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ആണ് കൊച്ചിയിലേക്ക് പറന്നെത്തിയത്. 

ഇവര്‍ക്കിടയിലാണ് മലയാളത്തില്‍ നിന്നും ദിലീപും കാവ്യയും മക്കളും ശ്രദ്ധ നേടിയത്. കൂടാതെ, ടൊവിനോ തോമസ്, അന്ന ബെന്‍, അനാര്‍ക്കലി മരിക്കാര്‍, പ്രഭു, നാഗ ചൈതന്യ തുടങ്ങി തെന്നിന്ത്യന്‍ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. അതിമനോഹരമായ രീതിയില്‍ അണിഞ്ഞൊരുങ്ങിയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ഇവര്‍ എത്തിയത്.

ഒരു പുതുമണവാളനെ പോലെ അണിഞ്ഞൊരുങ്ങിയാണ് ദിലീപ് മക്കള്‍ക്ക് ഒപ്പം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയത്. ഒപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. അസ്സല്‍ പട്ടിന്റെ തുണിയില്‍ സ്റ്റിച്ച് ചെയ്ത് അതിമനോഹരമായ ഫ്രോക്കണിഞ്ഞ് വലിയ ജിമുക്ക കമ്മലിട്ട് സുന്ദരിയായാണ് മീനാക്ഷി എത്തിയത്. വലിയ കമ്മലായതിനാല്‍ തന്നെ മാല ധരിക്കാതെ മുടി കൊണ്ട കെട്ടി പൂവച്ചാണ് മീനാക്ഷി എത്തിയത്. എപ്പോഴും ധരിക്കുന്നതു പോലുള്ള പര്‍പ്പിള്‍ സല്‍വാറിലാണ് കാവ്യ എത്തിയത്. പാട്യാല മോഡല്‍ വസ്ത്രമണിഞ്ഞ് മാമാട്ടിയും അച്ഛന്റെ കൈപിടിച്ച് ഒപ്പം നില്‍ക്കുകയായിരുന്നു. തമിഴ് നടന്‍ പ്രഭു ഭാര്യ പുനിത പ്രഭുവിനൊപ്പം ആണ് ചടങ്ങില്‍ പങ്കെടുത്തത്. ടൊവിനോ തോമസിനൊപ്പം ഭാര്യ ലിഡിയ ടൊവിനോയും എത്തിയിരുന്നു.

ആകാശത്തും ഭൂമിയിലും നക്ഷത്രങ്ങള്‍ നിറഞ്ഞ സന്ധ്യയില്‍ താര സംഗമമായി മാറിയ ചടങ്ങായിരുന്നു കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്തിരുന്നു. സന്ധ്യാ വന്ദനവും തുടര്‍ന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകള്‍ക്കു ശേഷം താരങ്ങള്‍ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തില്‍ സമയം ചിലവഴിച്ചാണ് മടങ്ങിയത്. പുറത്ത് ദീപങ്ങള്‍ തെളിച്ച് ശേഷം വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങള്‍ വീക്ഷിച്ചിരുന്നു. താരപ്പകിട്ടാര്‍ന്ന അവാര്‍ഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.

 

Read more topics: # നവരാത്രി
navarathri kalyanaraman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES