Latest News

വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ; സഞ്ജയ് ലിലാ ബന്‍സാലിയുടെ നിര്‍മ്മാണത്തില്‍ വെള്ളിത്തിരയിലെത്തുന്നത് മോദിയുടെ യൗവനകാലത്തിലെ ആരുമറിയാത്ത ജീവിതം; പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അക്ഷയ്കുമാര്‍

Malayalilife
 വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ; സഞ്ജയ് ലിലാ ബന്‍സാലിയുടെ നിര്‍മ്മാണത്തില്‍ വെള്ളിത്തിരയിലെത്തുന്നത് മോദിയുടെ യൗവനകാലത്തിലെ ആരുമറിയാത്ത ജീവിതം; പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അക്ഷയ്കുമാര്‍

ഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പ്രെംമിനിസ്റ്റര്‍ നരേന്ദ്ര മോദി എന്ന ബയോപികിന് ശേഷം വീണ്ടും മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഫീച്ചര്‍സിനിമ ഇറങ്ങാന്‍ പോകുന്നു. പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മന്‍ ബൈരഗി എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാതാരങ്ങളായ പ്രഭാസ്,അക്ഷയ് കുമാര്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. മോദിയുടെ 69ാം പിറന്നാള്‍ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രത്യേകതയുള്ള ആളെപറ്റി പ്രത്യേക ദിനത്തില്‍ പ്രത്യേക ഫിലിം മേക്കേര്‍സ് നിര്‍മിക്കുന്ന സിനിമ എന്ന അടിക്കുറിപ്പോടെയാണ് നടന്‍ പ്രഭാസ് പോസ്റ്റര്‍ തന്റെ ഇന്‍സ്ററഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. ഒപ്പം പ്രധാനമന്ത്രിക്ക് ജന്‍മദിനാംശംസകളും താരം നേര്‍ന്നു. അക്ഷയ്കുമാറും ആശംസകളോടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു.

ഈ വര്‍ഷാവസാനം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജ്ജയ് ത്രിപാദിയാണ്.  പ്രധാനമന്ത്രിയുടെ ചെറുപ്പകാലമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

narendra modi biopic mann bairagi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES