Latest News

ബിഎംഡബ്യു ആഢംബര ബൈക്ക് സ്വന്തമാക്കി നാഗ ചൈതന്യ;ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.!

Malayalilife
ബിഎംഡബ്യു ആഢംബര ബൈക്ക് സ്വന്തമാക്കി നാഗ ചൈതന്യ;ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.!

കാറുകളോടും ബൈക്കുകളോടും ആവേശമുള്ള താരമാണ് നാഗ ചൈതന്യ. ബിഎംഡബ്യു ബൈക്കാണ് നാഗ ചൈതന്യ ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ പുതിയ ബൈക്കിനൊപ്പമുള്ള ഫോട്ടോ നാഗ ചൈതന്യ തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു. നാഗ ചൈതന്യയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നാഗ ചൈതന്യയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന മജിലിയാണ്. നാഗ ചൈതന്യയുടെ ഭാര്യ സാമന്തയാണ് ചിത്രത്തിലെ നായിക.വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷന്‍. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Read more topics: # naga-chaitanya-new-bmw-bike
naga-chaitanya-new-bmw-bike

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES