സംഗീത സംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31 ന് ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. ദൂരദര്‍ശനില്‍ വാര്‍ത്താവതാരികയായിരുന്ന ഹേമലതയുടെ മകളാണ് പൂര്‍ണിമ. നേരത്തെ റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സം?ഗീത സംവിധായകനാകുന്നത്. ?ഗപ്പിയിലെ പാട്ടുകള്‍ ശ്രദ്ധേയമായിരുന്നു. അമ്പിളിയിലെ എന്റെ നെഞ്ചാകെ നീയല്ലേ എന്ന് പാട്ടിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മന്‍സില്‍, ഫാലിമി തുടങ്ങിയ ചിത്രങ്ങള്‍ക്കും വിഷ്ണു ആണ് സം?ഗീതം നല്‍കിയത്. സൂപ്പര്‍ ഹിറ്റ് ചിത്രം പ്രേമലുവിനും വിഷ്ണുവാണ് സംഗീതം ഒരുക്കിയത്. പ്രാവിന്‍ കൂട് ഷാപ്പാണ് വിഷ്ണുവിന്റെ വരാനിരിക്കുന്ന സിനിമ. ചെറുപ്പം തൊട്ട് തന്നെ സം?ഗീതത്തില്‍ താല്പര്യം ഉണ്ടായിരുന്നു.
പുല്ലാങ്കുഴല്‍ വായനയ്ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിരുദ പഠനത്തിന് ശേഷം ചെന്നൈയില്‍ എത്തിയ വിജയ് വിവിധ വേദികളില്‍ പുല്ലാങ്കുഴല്‍ വായിച്ചു. അതുവഴി ചലച്ചിത്ര ഗാന രംഗത്ത് എത്തി. കബാലി എന്ന രജനീകാന്ത് ചിത്രത്തില്‍ പുല്ലാങ്കുഴല്‍ വായിച്ചിട്ടുണ്ട്.