ഒരു വര്ഷകാലത്തിന് ശേഷം വരുന്ന ഒരു മമ്മൂക്ക പടമാണ് ഇന്ന് ഇറങ്ങിയ ദി പ്രീസ്റ്. പ്രൊമോ തീരെ ഇല്ലാതെ വന്ന പടത്തിൽ പ്രതീക്ഷയും കുറവായിരുന്നു എന്ന് തന്നെ പറയാം. എന്നാൽ മമ്മൂട്ടി എന്ന മെഗാസ്റ്റാർ ബ്രാൻഡ് തന്നെയായിരുന്നു ഇന്ന് തീയേറ്ററുകളിൽ ആഞ്ഞടിച്ചത്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 2021 ലെ മലയാളം ഹൊറർ മിസ്റ്ററി ചിത്രമാണ് പ്രീസ്റ്റ്. ഇത് മമ്മൂട്ടിയുടെയും മഞ്ജു വാരിയറുടെയും കരിയറിലെ ആദ്യത്തെ ഒരുമിച്ചുള്ള സിനിമയാണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വല്യ പ്രേത്യേകത. നിരവധി താരങ്ങൾ ഇതൊനൊടകം സിനിമയെ പറ്റിയും ആശംസയും അറിയിച്ചു കഴിഞ്ഞു. ജോഫിൻ ന്റെ ആദ്യ സംവിധാന സംരംഭം എന്നതിൽ മോശം പറയാൻ കഴിയില്ല. ഒരു പുതുമുഖ സംവിധായകൻ എന്ന നിലക്ക് വളരെ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. സാധാരണയായി വരുന്ന തെറ്റുകുറ്റങ്ങൾ ഒന്നും തന്നെ ഇല്ലായെന്നും പറയാം.
കേസ് അന്ന്യോഷണത്തിലൂടെ നീങ്ങുന്ന ആദ്യപകുതിക്ക് ഒരു നല്ല ഫാക്ടർ തരാൻ കഴിഞ്ഞത് ഇന്റർവെൽ ബ്ലോക്കിന് ആണ്. അത് വരെ കുറച്ച് ലാഗിൽ നീങ്ങുന്ന ആദ്യപകുതിയാണ് ഈ സിനിമയുടേത്. ഇന്റെർവെല്ലിന്റെ ഭാഗത്താണ് കഥയുടെ വഴിതിരുവും സർപ്രൈസ് എലെമെന്റും വരുന്നത്. അങ്ങനെ പകുതിക്ക് നിർത്തുമ്പോൾ വല്ലാത്ത പ്രതീക്ഷ പ്രേക്ഷകർക്ക് ഉണ്ടാകും.
പക്ഷേ അടുത്ത പകുതി അല്പം നിരാശയാണ് തരുന്നത്. ഇന്റർവെൽ ഉം അത് കഴിഞ്ഞുള്ള കുറച്ച് സീനുകളും മാത്രമാണ് ഏറ്റവും കൂടുതൽ എടുത്ത് നിൽക്കുന്നത്. അതിന് ശേഷം സിനിമ വീണ്ടും ലാഗിലേക്ക് പോകുന്ന പോലെ തോന്നാം. അങ്ങനെ പോകുമ്പോൾ വല്യ ക്ലൈമാക്സ് പ്രതീക്ഷിക്കും. പക്ഷേ അവിടെയും സാധാ ക്ലൈമാക്സ് ആണ് കാത്തിരിക്കുന്നത്.
അഭിനേതാക്കളുടെ അഭിനയത്തെ പറ്റി പറയുവാണേൽ. ഏറ്റവും നന്നയി അഭിനയിച്ചത് ബേബി മോണികയാണ് എന്ന് ആരും പറയും. ഒരു ഡെവിൾ അഭിനയം ഒക്കെ നന്നായി തന്നെ ചെയ്തു. മമ്മൂക്ക , നിഖില, മഞ്ചു വാരിയർ എല്ലാവരും മികച്ചത് തന്നെയാണ്. ടെക്നിക്കൽ ഭാഗത്തിന് വലിയ ഒരു കയ്യടി തന്നെ കൊടുക്കണം. അത്ര മികച്ചതാണ് ഇതിന്റെ സൗണ്ടും ബി ജി എമ്മും എന്ന് തന്നെ പറയും.