ബേക്കറി എന്ന പേരിനെക്കാൾ സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തെയും അതിനെ ചുറ്റിപറ്റി പോകുന്ന കഥാതന്തുവുമാണ് സാജൻ ബേക്കറി എന്ന പുതിയ ചിത്രം. ഒരു നിമിഷം പോലും പ്രേക്ഷകരെ ലാഗ് അടിപ്പിക്കാതെ സ്ക്രറീനിൽ തന്നെ നോക്കി ഇരുത്തുന്ന ചിത്രമാണ് സാജൻ ബേക്കറി. നാട്ടിൻപ്രദേശത്തെ കഥ പറയുന്ന സിനിമ സാധാരണ ജീവിത കഥാപശ്ചാത്തലത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു ഫീൽ ഗുഡ് പടമെന്ന പറയാൻ തക്ക എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമ. റാന്നിയിലെ ചെറിയൊരു ബേക്കറിയില്‍ നിന്നും വ്യാപാരി വ്യവസായി സമതിയിലെ സംസ്ഥാന തലത്തിലേക്ക് വരെ എത്തിയ സാജന്‍ കാത്ത് സൂക്ഷിച്ച ഹോണസ്റ്റിയും അയാളുടെ കൈപുണ്യവും അതാണ് ഇന്നും സാജന്‍ എന്നാല്‍ റാന്നിക്കാര്‍ക്ക്. അജു വര്‍ഗീസിന്റേയും ലെനയുടേയും ഗണേഷ് കുമാറിന്റേയും പ്രകടനങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. കഥയില്‍ ഇടയ്ക്ക് വന്നു പോകുന്ന ജാഫര്‍ ഇടുക്കിയും, രമേഷ് പിഷാരടിയും ജയന്‍ ചേര്‍ത്തലയുമെല്ലാം ചിത്രത്തെ കൂടുതല്‍ രസകരമാക്കുന്നുണ്ട്. തമാശയിലും വികാരഭരിതത്തിലും മുന്നോട്ടു പോകുന്ന കഥ പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്തുന്നു.
വളരെ ദേഷ്യവും കുടിക്കുന്ന സ്വഭാവക്കാരനാണ് സാജൻ. കമലയ്ക്ക് ശേഷം അജു വര്‍ഗീസ് നായകനായി എത്തിയ ചിത്രമാണ് ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962. ഇപ്പോൾ സാജന്‍ ബേക്കറിയുടെ അമരത്ത് സാജന്റെ മക്കളായ ബെറ്റ്‌സിയും ബോബിനുമാണ്. ഇരുവര്‍ക്കുമിടയിലെ വഴക്കും പിണക്കവും ഇണക്കവുമെല്ലാം രസകരമായി പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരിത്തും വിധം ഒരുക്കിയ ചിത്രമാണ് സാജന്‍ ബേക്കറി. ബെറ്റ്‌സിക്കും ബോബിനും കൂട്ടായി ഒപ്പമുള്ളത് അവരുടെ അമ്മാച്ചനായ ചെറിയാനാണ്. ഇതിൽ ഇരട്ട വേഷത്തിൽ എത്തുന്ന അജു വർഗീസ് അച്ഛൻ സാജൻ ആയും മകൻ ബോബിനായും തകർത്ത അഭിനയിച്ചു. ചേച്ചി ബെറ്റിസിയായി എത്തുന്നത് ലയയുമാണ്. ഇപ്പോഴത്തെ പോലെയും ഏറെ സങ്കര്‍ഷങ്ങള്‍ നിറഞ്ഞ ബെറ്റ്‌സി എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ ലെനയ്ക്കും സാധിച്ചിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് ഗണേഷ് കുമാറിന്റെ ഒരു മുഴുനീള കഥാപാത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചെറിയാനെന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഗണേഷ് കുമാറിന് സാധിച്ചിട്ടുണ്ട്.
സാജന്‍, ബോബിന്‍ എന്നിങ്ങനെ രണ്ട് കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച അജു വര്‍ഗീസിന്റെ പ്രകടനം പ്രശംസനീയമാണ്. അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധായകന്‍. പുതുമുഖം രഞ്ജിത മേനോനാണ് മെറിന്‍ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ലൗ ആക്ഷന്‍ ഡ്രാമയ്ക്കു ശേഷം ഫെന്റാസ്റ്റിക് ഫിലിംസിന്റെയും എംസ്റ്റാന്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകനായ അരുണ്‍ ചന്തുവിനൊപ്പം സച്ചിന്‍ ആര്‍ ചന്ദ്രനും അജു വര്‍ഗീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുരു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. റിലീസിന് മുന്നേ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തിയറ്ററിലും മികച്ച അനുഭവം സമ്മാനിക്കുന്നുണ്ട്. ചിത്രത്തിലെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
ചില പോരായ്മകളും ചിത്രത്തിൽ പറയുന്നുണ്ട്. റാന്നിയുടെ മുഴുവൻ പ്രകൃതി ഭംഗിയും ഒപ്പിയെടുക്കാൻ സിനിമയിൽ സാധിച്ചിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ മെറിന്‍ എന്ന കഥാപാത്രം പാത്രസൃഷ്ടിയില്‍ അതിന്റെ പൂര്‍ണതയിലേക്ക് എത്തിയോ എന്ന തോന്നലുളവാക്കുന്നുണ്ട്. ആ കഥാപാത്രത്തിലൂടെ സംസാരിക്കാനുദ്ദേശിച്ച പല കാര്യങ്ങളും വേണ്ടവിധത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നത് ഒരു പോരായ്മയായ് നില്‍ക്കുന്നുണ്ട്.