ഉയരെ പോലുള്ള ചിത്രങ്ങളിലൂടെ സ്ത്രീ മുന്നേറ്റ സിനിമകള്‍ മലയാളി കണ്ടപ്പോള്‍ ശരാശരി മലയാളിയ്ക്ക് വീണ്ടും ആശ്വസിക്കാന്‍ വകയുള്ള മറ്റൊരു സമ്മാനം അതാണ് പ്രകാശന്റെ മെട്രോ. ബഹിരാകാശം കീഴടക്കി പെണ്‍കുട്ടിയുടെ നാട്ടില്‍ ഒരു വീട്ടമ്മ സിനിമ എന്ന സ്വപ്മനവുമായി രംഗത്തെത്തിയപ്പോള്‍ ഹസീനയുടെ ഈ ചുവടുവയ്പ്പിനെ പ്രശംസിക്കാതിരിക്കാന്‍ തരമില്ല.
നൂറനാട് എന്ന ഗ്രാമത്തില്‍ സാധാരണക്കാരിയായി ജീവിക്കുന്ന ഒരു വീട്ടമ്മ സിനിമയിലോ നാടകത്തിലോ സിനിമയിലെ അണിയറിയലോ പോലും പ്രവര്‍ത്തിച്ച് പാടവമില്ലത്താ ഹസീന സുനീര്‍ കഥയും സംവിധാനവും ഒരുക്കിയാണ് പ്രകാശന്റെ മെട്രോ തീയറ്ററുകളിലെത്തിച്ചത്. ഹസീന എന്ന നവാഗത സംവിധായികയ്ക്ക് സിനിമമേഖലയില്‍ ആകെയുള്ള പരിചയം ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത് മാത്രമാണ്. ഇത് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഒരു സിനിമ സംവിധാനം ഒരുക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സിനിമയുടെ ജയപരാജയങ്ങള്‍ മുതല്‍ പാളിച്ചകളെ എങ്ങനെ ഒഴിവാക്കാം തുടങ്ങിയ ഘടകഘങ്ങള്‍ വരെയാകും.
കേവലം ഒരു അസിസ്റ്റാന്റായി പോലും പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത സാധാരണക്കാരി വീട്ടമ്മ കഥയെ ഇങ്ങനെ ഒഴുക്കികൊണ്ടുപോകുമ്പോള്‍ ചില രംഗങ്ങളില്‍ അത്ഭുതം തോന്നിയേക്കാം.ചിത്രം പറഞ്ഞുപോകുന്നത് ദിനേഷ് പ്രഭാകര്‍ അവതരിപ്പിക്കുന്ന പ്രകാശനെന്ന കഥാപാത്രത്തിലൂടെയാണ്. പ്രകാശന്‍ ഒരു ഓട്ടോറിക്ഷാ തൊഴിലാളിയാണ്. മെട്രോ എന്നത് അദ്ദേഹത്തിന്റെ ഓട്ടോ തന്നെ. ചിത്രം ഒരു റോഡ് മുവി കാറ്റഗറിയില്‍ പെടുത്തുമ്പോഴും ചങ്ങലകളായി മറ്റു ചിലകഥകളിലൂടെയെല്ലാം കടന്നുപോകുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റിലൂടെയാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.
അലക്ഷ്യമായ ജീവിതം നയിക്കുന്ന പ്രകാശനെ കാണിച്ചുകൊണ്ട് കഥ തുടരുന്നു. പ്രകാശന്റെ ഓട്ടോയിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തുന്ന ഒരു പെണ്‍കുട്ടി. പിന്നീട് ഈ പെണ്‍കുട്ടിയുടെ പ്രശ്‌നങ്ങളിലേക്ക് പ്രാകാശന്റെ ഇടപെടലുകളാണ് ചിത്രം. കെട്ടുറപ്പുള്ള കഥയായി തോന്നിയില്ല എങ്കിലും പ്രഗല്‍ഭരുടെ പടങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടിയിട്ടുള്ള മലയാള സിനിമാ ചരിത്രത്തില്‍ ഹസീന അല്‍പം ക്ലാസാണ്. കാസര്‍ഗോഡ് ഉദുമ സ്വദേശിയായ പെണ്‍കുട്ടി കൊച്ചിയിലേക്ക് എത്തുന്നു വരവിന് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. പ്രകാശന്‍ ഈ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളിലെല്ലാം ഇടപെടുന്നു.
ഇടതടവില്ലാതെ പലകഥാവഴികളിലേക്കൊക്കെ സിനിമ പോകുന്നുണ്ടെങ്കിലും കൃത്യമായ ഒരു ലൈനില്‍ കഥയെ കൊണ്ടുപോകുന്നതില്‍ വീഴ്ചവന്നു എന്നതാണ് ഏക ന്യൂനതയായി തോന്നിയത്. അതിന് കൃത്യമായ ഉദാഹരണമാണ് ഓട്ടോയില്‍ കയറിയ പാസഞ്ചറിനെ പോസ്റ്റാക്കി ഇടയ്ക്ക് കക്കൂസിലൊക്കെ പോകാനൊരുങ്ങുന്ന നായകന്റെ അപാരതകള്‍.
പ്രകാശന്‍ എന്ന കഥാപാത്രം കൊച്ചിയിലെ ഒരു ഗുണ്ടാസെറ്റപ്പ് റൗഡിയാണൊന്നൊക്കെ വരുത്താന്‍ ഇടയ്ക്ക് വടിവാളും എസ് കത്തിയുമൊക്കെ കാണിക്കുന്നു. ചിലയിടങ്ങളില്‍ നാടന്‍ബോംബ് വരെ. എന്നാല്‍ താമാശയും ഒപ്പം അല്‍പം കഥയും ഇഴകലര്‍ന്നുള്ള ആഖ്യാന രീതി ആയതിനാല്‍ തന്നെ വിരസത തോന്നില്ല. സിനിമയെ ആഴത്തില്‍ ഗവേഷണം ചെയ്യുന്ന നിരൂപകരൊക്കെ ഈ സിനിമ കണ്ടിറങ്ങിയാല്‍ അറുബോറന്‍ പടമെന്നൊക്കെ പറഞ്ഞു തരംതാഴ്ത്തിയിരിക്കും. എന്നിരുന്നാലും സിനിമയുയി കുലബന്ധം പോലുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ വിയര്‍പ്പാണ് ഈ ചിത്രം എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുക തന്നെയാണ്.
ആദ്യപകുതിയില്‍ പ്രകാശന്റെ നര്‍മമൂഹര്‍ത്തമായ രംഗങ്ങളൊക്കെയാണ്. മുച്ചക്ര ശകടത്തിലെ അവിചാരിതമായി കിട്ടിയ യാത്രക്കാരിയിലൂടെ കഥ വിരസതയില്ലാതെ കടന്നുപോകുന്നു. രണ്ടാം പകുതിയില്‍ കോമഡി നിറയ്ക്കാന്‍ മറ്റു പലകഥാപാത്രങ്ങളും കടന്നെത്തുന്നുണ്ട്. പുതുമുഖ താരം അനഘ ഷാജിയാണ് ചിത്രത്തില്‍ നായിക റോളിലെത്തിയത് അനഘയുടെ കഥാപാത്രം മോശമാക്കിയിയില്ല. ഇടയ്ക്ക് നായികയുെ ഭൂതകാലത്തിലേക്ക് കഥയെ വഴിതിരിച്ചുവിടുന്നു. കഥയെ അല്‍പം കൂടി കാര്യമായി കണ്ടിരുന്നെങ്കില്‍ സിനിമ കണ്ടിറങ്ങുന്ന പലര്‍ക്കും തോന്നുന്ന പല സംശയങ്ങളും ദൂരീകരിച്ചേനേ.
എന്നിരുന്നാലും മഹാവിജയം എന്നൊന്നും ഈ ചിത്രത്തെ പറയാന്‍ സാധിക്കില്ലെങ്കിലും കുടുംബപ്രേക്ഷകര്‍ക്ക് മനസറിഞ്ഞ് ചിരിക്കാം ഈ ചിത്രം. ഇനി ഹസീന തന്റെ ആദ്യ ചിത്രത്തില്‍ തന്നെ വലിയ താരനിര ഒരുക്കിത്തന്നെ കഥാപാത്രങ്ങളെ എത്തിച്ചു എന്നതാണ് ശ്രദ്ധേയം. സാബുമോന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, നോബി, തുടങ്ങി വന്‍ ഹാസ്യതാര നിരതന്നെ ചിത്രത്തിലുണ്ട്.
ഹസീന ഒരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായത് അടുത്തകാലത്താണ് തീയറ്ററില്‍ പോയി സിനിമ കാണ്ടതെന്നൊക്കെ. അത്തരത്തില്‍ വീടിന്റെ നാലു ചുമരുകളില്‍ ഒതുങ്ങി നിന്ന ഒരു വീട്ടമ്മയില്‍ നിന്ന് മനോഹരമായ മേക്കിങ്ങിലൂടെ സിനിമാ നിര്മ്മിക്കാന്‍ കഴിഞ്ഞപ്പോള്‍ അത് ശരാശരി ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ തരമുള്ള കാര്യമാണ്, പ്രകാശനായി അഭിനയിച്ച ദിനേഷ് പ്രഭാകറിന്റെ കഥാപാത്രം മനോഹരമായിക്കിയിരുന്നു.
ഇമോഷണല്‍ രംഗങ്ങളും ഹാസ്യവും എല്ലാം ഇഴകലര്‍ന്ന് വന്നപ്പോഴും ഇവയൊക്കെ അഭിനയിപ്പിച്ച പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്‌സ്വന്തം സിനിമയ്ക്കായി പോസ്റ്ററെട്ടിച്ചും തീയറ്ററുകള്‍ ലഭിക്കുന്നില്ലെന്നൊക്കെ പരാതിപ്പെട്ടും സംവിധായിക രംഗത്തെത്തിയിരുന്നു. മികച്ച ചിത്രങ്ങള്‍ക്ക് എവിടേയും സ്വീകാര്യത ലഭിക്കും. ഈ ചിത്രം വലിയ വിജയം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഹസീന ഏറ്റെടുത്ത ദൗത്യത്തിന് അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ശ്യാമിന്റെ രചനയില്‍ രാഹുല്‍ സംഗീതത്തിലുള്ള പാട്ടുകള്‍ മനോഹരം തന്നെ, ലിജു മാത്യുവിന്റെ് ഛായഗ്രഹകണത്തിനും മികച്ച കൈയ്യടക്ക് വകയുണ്ട്.
വാല്‍ക്കഷ്ണം: ഹസീന സുനീര്‍ എന്ന സംവിധായിക ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ശ്രദ്ധേയമായത് പോസ്റ്ററൊട്ടിക്കല്‍ തരംഗത്തിലൂടെയാണ്. ഹ്രസ്വ ചിത്രത്തിന് സാധ്യത നിലനില്‍ക്കുന്ന ചിത്രം രണ്ടാരമണിയ്ക്കൂര്‍ നീട്ടികൊണ്ടുപോകുമ്പോഴും രസംകൊല്ലിയാക്കുന്ന ഇഴച്ചില്‍ തന്നെയാണ്്. സൂപ്പര്‍താരങ്ങളുടെ സിനിമ കാരണം തന്റെ സിനിമ ഓടാന്‍ തീയറ്റര്‍ ലഭിക്കുന്നില്ല എന്ന് പരാതിയുമായി സംവിധായിക രംഗത്ത് വന്നത് സിനിമയുടെ പ്രമോഷനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാനുള്ള ശ്രമമാണെങ്കില്‍ മലയാളി പ്രേക്ഷകര്‍ വിവേകം പണയം വെച്ച് ടിക്കറ്റെടുക്കുന്നവരല്ല എന്നതാണ് ഓര്‍മപ്പെടുത്തല്‍.
ലൂസിഫറും മധുരരാജയും അടങ്ങുന്ന ചിത്രങ്ങള്‍ ഇപ്പോഴും പല തീയറ്ററുകളും വിജയ പ്രദര്‍ശനം തുടരുമ്പോഴും രണ്ട് ആളുകളുമായിട്ടാണ് ലൂസിഫറൊക്കെ പ്രദര്‍ശനം നടത്തിയതെന്ന് പറഞ്ഞാല്‍ ഏതൊരാളും സംശയനിഴലിലെ ഈ പ്രസ്താവനകളെ നോക്കിക്കാണു. അര്‍ഹത ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുക്കുകയും അര്‍ഹിക്കുന്ന പുശ്ചം നല്‍കി തള്ളേണ്ടവയേ തള്ളിയുമാണ് മലയാളി പ്രേക്ഷകരുടെ ആസ്വാദരീതി..അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഹസീന എന്ന സംവിധായികയില്‍ നിന്നും മലയാളികള്‍ ഇനിയും ഏറെ പ്രതീക്ഷിക്കുണ്ട്.