Latest News

സൂപ്പര്‍താരങ്ങളും പുതുമുഖങ്ങളും ഒരുപോലെ അരങ്ങിലെത്തിയ ചിത്രം; ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാംപടി പുതുമുഖങ്ങള്‍ ആടിത്തകര്‍ത്ത ചിത്രം; പുതുമുഖങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ മമ്മൂട്ടിയും പൃഥ്വിയും ആര്യയും ഉണ്ണിയും എന്തിനെന്ന് അറിയാതെ പ്രേക്ഷകരും;  ബോറഡിപ്പിക്കാത്ത മേക്കിങും ആക്ഷനില്‍ തകര്‍ത്ത ഒന്നാം പകുതിയും ; രണ്ടാം പകുതിയിലെ ലോജിക്കില്ലായ്മ ഒഴിച്ചിരുന്നേല്‍ ഈ ചിത്രം പതിനെട്ടാം പടിയല്ല സന്നിധാനമായേനെ!

എം.എസ് ശംഭു
സൂപ്പര്‍താരങ്ങളും പുതുമുഖങ്ങളും ഒരുപോലെ അരങ്ങിലെത്തിയ ചിത്രം; ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാംപടി പുതുമുഖങ്ങള്‍ ആടിത്തകര്‍ത്ത ചിത്രം; പുതുമുഖങ്ങള്‍ നിറഞ്ഞാടിയപ്പോള്‍ മമ്മൂട്ടിയും പൃഥ്വിയും ആര്യയും ഉണ്ണിയും എന്തിനെന്ന് അറിയാതെ പ്രേക്ഷകരും;  ബോറഡിപ്പിക്കാത്ത മേക്കിങും ആക്ഷനില്‍ തകര്‍ത്ത ഒന്നാം പകുതിയും ; രണ്ടാം പകുതിയിലെ ലോജിക്കില്ലായ്മ ഒഴിച്ചിരുന്നേല്‍ ഈ ചിത്രം പതിനെട്ടാം പടിയല്ല സന്നിധാനമായേനെ!

2009ല്‍ കേരളാ കഫേ ,2019ല്‍ പതിനെട്ടാം പടി. ശങ്കര്‍ രാമകൃഷ്ണന്റൈ കരിയറിലെ മികച്ചതിരക്കഥയിലൊരുക്കിയ വിജയങ്ങള്‍. അതില്‍ ഉറുമി,നത്തോലി ഒരു ചെറിയമീനല്ല, മൈസ്‌റ്റോറി അങ്ങനെ എഴുതി തീര്‍ത്ത  വിജയങ്ങളെക്കാള്‍ ഉപരി അഭിനയിച്ച് പ്രതിഫലിപ്പിച്ച മറ്റ് ചിത്രങ്ങളും. സംവിധായകന്റെ കുപ്പായത്തില്‍ ശങ്കര്‍ എത്തുമ്പോള്‍ സിനിമ നേടിയെടുത്തത് ശരാശരിക്ക് മുകളില്‍ നിലനില്‍ക്കുന്ന വിജയവും. 

മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍. ആര്യ അടക്കം മലയാളത്തിലെ താരനിരയെ അണിനിരത്തി ഒരു കഥ സമ്മാനിക്കുന്നത് അറുപതിലധികം പുതുമുഖങ്ങള്‍ക്ക് കൂടി അവസരം നല്‍കി കൊണ്ടാണ്. മൈസ്‌റ്റോറിക്ക് ശേഷം  മികച്ചകഥയുമായി ശങ്കര്‍ എത്തുമ്പോള്‍ ചിത്രം വേറെ ലെവല്‍ എന്നാല്ലാതെ ഒന്നും പറയാന്‍ സാധിക്കുന്നില്ല.മമ്മൂട്ടി, പൃഥ്വി, ഉണ്ണിമുകുന്ദജന്‍ എന്നിവരെല്ലാം ഗസ്റ്റ് റോളില്‍ വന്നുപോകുമ്പോല്‍ പോലും സിനിമയുടെ വിജയത്തിന്റെ 90  ശതമാനം പങ്കും ഈ പുതുമുഖങ്ങളുടെ അഭിനയമികവിലും അവതരണ ശൈലിയിലുമാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല.

മലയാള സിനിമ അടുത്തകാലത്ത് കണ്ട മികച്ച മേക്കിങ് പാറ്റേണ്‍ എന്നു തന്നെ ചിത്രത്തെ പറയാന്‍ സാധിക്കും. തിരുവനന്തപുരം പട്ടണത്തിലെ രണ്ട് സ്‌കൂളുകള്‍ തമ്മിലുള്ള കൊടിപ്പക കാട്ടിക്കൊണ്ടാണ് കഥയെ കൊണ്ടുപോകുന്നത്. ഇത് അവതരിപ്പിക്കുന്നതാകട്ടെ ജോയ് സ്‌കൂള്‍ എന്ന സ്‌കൂളിന്റെ നടത്തിപ്പുകാരനായ പൃഥ്വിരാജിന്റെ അശ്വിന്‍ എന്ന കഥാപാത്രമാണ്. ആരാണ് അശ്വീന്‍ എന്ന് പറഞ്ഞു തുടങ്ങുന്നിടം മുതല്‍ കഥ തുടരുന്നു. പൃഥ്വിരാജിലൂടെയാണ് കഥയുടെ ഫളാഷ് ബാക്ക്. 

പുതുമുഖങ്ങളെ അണിയിച്ചാരുക്കി വേറിട്ട പ്രേമയമാക്കിയ ചിത്രം ശരാശരിക്ക് മുകളിലുള്ള വിജയമാണെന്ന് വേണം പറയാന്‍. തിരുവനന്തപുരത്തെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന മോഡല്‍ സ്‌കൂള്‍, മറ്റൊന്ന് അതിസമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സെന്റ് മേരീസ് എന്ന ഇന്‍ര്‍നാഷണല്‍ സ്‌കൂള്‍. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടത്തുന്ന തല്ലും വഴക്കും വൈകാരികരംഗങ്ങളും  തന്നെ ഈ സിനിമ.  വര്‍ണങ്ങള്‍ വാരിവിതറുന്ന പോലെ ഒട്ടനവധി കഥയും കഥാപാത്രങ്ങളും കടന്നെത്തുന്നു.

സെന്റ് മേരീസ് സ്‌കൂളും മോഡല്‍ സ്‌കൂളു തമ്മിലുള്ള അടിയും ബഹളവും ഇവരുടെ സ്വപ്‌നങ്ങള്‍ എന്നിവയൊക്കെയാണ് ചിത്രം. പല കഥാപാത്രങ്ങള്‍ കടന്നെത്തുന്നെങ്കില്‍ കൂടി മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ മമ്മൂട്ടിയുടെ അനുജനായി എത്തുന്ന ജോയ് അബ്പഹാം പാലക്കല്‍ എന്ന ചന്ദുനാഥിന്റെ കഥാപാത്രം, അശ്വിന്‍ ഗോപിനാഥ്, അക്ഷയ് രാധാകൃഷ്ണന്‍, ആറ്റുകാല്‍ സുര എന്നീ കഥാപാത്രങ്ങളാണ് ഏറ്റവും മികച്ച പ്രകടന മൂല്യം തോന്നിയത്. 

പുതുമുഖങ്ങളുടെ മഹാവിജയം

ചന്തുവിന്റെ പെര്‍ഫോമന്‍സ് കുറച്ചുരംഗങ്ങളില്‍ മാത്രേയുള്ളെങ്കിലും ഇന്‍ട്രൊഡക്ഷന്‍ രംഗം മുതല്‍ ചന്തുനാഥിന്റെ ജോയി എന്ന കഥാപാത്രം കഥയ്ക്ക് മൂഡ് നല്‍കി. ഇംഗ്ലീഷ് അധ്യാപകനായിട്ടാണ് ചന്ദുനാഥ് എത്തുന്നത്. ഇവിടെ അധ്യാപികയായി എത്തുന്ന് അഹാനയുമായിട്ടുള്ള പ്രണയരംഗം പാട്ടുകളൊക്കെ വളരെ മനോഹരമാക്കിയിട്ടുണ്ട്. അയ്യപ്പന്‍ എന്ന റോളിലെത്തുന്ന ആക്ഷയ മികച്ച രീതിയില്‍ കഥയെ കൊണ്ടുപോകുന്നതായി തോന്നി. അയ്യപ്പന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം തകര്‍ത്തിട്ടുണ്ട്. 

തിരുവനന്തപുരം നഗരത്തിലെ ഐ.എഫ്.ഐഫ് കെ വേദി പൊലെയൊക്കെ തോന്നിപോകും ഈ സിനിമ. എണ്ണിയാലൊതുങ്ങാത്ത പുതുമുഖ താരങ്ങള്‍, ഇവരെ അഡ്രസ് ചെയ്യുന്ന പക്വമായ റോളുകള്‍ ഇവയൊക്കെ ശങ്കര്‍ തിരക്കഥയില്‍ കൃത്യമായി കൊണ്ടുവന്നു. ഒന്നാം പകുതിയില്‍ സ്്കൂള്‍ കുട്ടികളുടെ തല്ലും വഴക്കും അടിയും പൊകയുമൊക്കെയായി കൊണ്ടുപോകുമ്പോള്‍. രണ്ടാം പകുതിയിലാണ് മമ്മൂട്ടിയുടെ കടന്നുവരവ്.


ആദ്യഭാഗം മനോഹരമായി തോന്നിയെങ്കില്‍ രണ്ടാംപകുതിയില്‍ അവിയല്‍ പരുവത്തിലേക്ക്  പോയതായി തോന്നി. മാണിക്യക്കല്ല് സിനിമയൊക്കെ പോലെ വിദ്യാര്‍ത്ഥികളെ തല്ലിപഠിപ്പിക്കുന്ന പൃഥ്വിരജ് കഥാപാത്രം പോലെ  മമ്മൂട്ടി എത്തുന്നു. അല്‍പം ചേര്‍ച്ചകളും അല്‍പം ചേര്‍ച്ച കുറവുകളും ഒഴിച്ചാല്‍ പടം തുടക്കം മുതല്‍ ഒടുക്കം വരെ മൂഡാണ്. സെക്കന്‍ഡ് ഷോ, കമ്മട്ടിപാടം എന്നീ സിനിമകളൊക്കെ കാണുന്നപോലെ വലിയ താരനിര പിന്നണിയിലുള്ളപ്പോഴും അഭിനയിച്ച് തകര്‍ത്തത് പുതുമുഖങ്ങളാണ്. 

ഒന്നാം പകുതി അടിയും ഇടിയും രണ്ടാം പകുതി ബോഡിങ് സ്‌കൂളുമായി മാറുന്ന അവസ്ഥ പല സന്ദര്‍ഭങ്ങളിലും കടന്നെത്തി. എങ്കിലും മമ്മൂട്ടി വരുന്ന രംഗങ്ങളുള്‍പ്പടെ കൈയ്യടി നേടി. ഇടയ്ക്ക് പരീക്ഷാ ഹാള്‍ കാണിക്കുന്ന രംഗമൊക്കെ മികച്ച് നില്‍ക്കുമ്പോഴും ആശയം വ്യക്തമാക്കുന്നതിലെ പാളിച്ചകള്‍ പലയിടത്തും തോന്നി. ജീവനില്ലാത്ത രണ്ടാംപകുതിയിലെ സ്റ്റണ്ട് സീനുകള്‍ ഒഴിച്ചാല്‍ ചിത്രം മനോഹരം തന്നെ. എങ്കിലും കാമിയോ റോളിലെത്തിയ താരം കണക്ക് പഠിപ്പിക്കാനും കുട്ടികളെ കോപ്പി പകര്‍ത്താനുമൊക്കെ പഠിപ്പിക്കുന്ന രംഗങ്ങള്‍ സാമാന്യ യുക്തിക്ക് രഹിതമായി തോന്നിപ്പോയേക്കാം.

കാമിയോ റോളില്‍ എത്തിയ മമ്മൂക്ക

എന്നിരുന്നാലും സിനിമയിലൂടെ ശങ്കര്‍ കാട്ടിത്തരുന്ന ചില വൈരുദ്ധ്യങ്ങളെ പ്രശംസിക്കാതിരിക്കാനും തരമില്ല. സമ്പന്നതയുടെ സുഖശീലതയില്‍ വിഹരിക്കുന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സെന്റ് മേരീസ് സ്‌കൂള്‍, ഇവിടുത്തെ കുട്ടികളെല്ലാം കള്ളും കഞ്ചാവും.

കഞ്ചാവ് ലഹരി കേറുമ്പോള്‍ സാധാരണക്കാലരന്റെ മക്കളുടെ തലയില്‍ കയറാന്‍ ഒരുങ്ങുന്ന ഒരുതരം വികലമായ പ്രവണതകളുള്ള കുട്ടികള്‍. ഒരുഭാഗത്ത് പട്ടിണിയും ദാരിക്രവും കാട്ടിത്തരുന്ന സാധാരണക്കാര്‍ പഠിക്കുന്ന മോഡല്‍ സ്‌കൂള്‍. കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി സ്‌കൂളിലേക്ക് ബസ് എന്ന സംവിധാനം ഒരുക്കുന്നതും ഇത് സമ്പന്നരായ വിദ്യാര്‍ത്ഥികളുടെ മറുചേരി എത്തി കത്തിച്ച് കളയുന്ന രംഗങ്ങളെല്ലാം സമൂഹത്തിലെ രണ്ടുതട്ടുകളെ കൃത്യതയോടെ അടയാളപ്പെടുത്തുന്നു. 

അല്‍പം ഇഴച്ചില്‍, ആര്‍ട്ടിഫിഷ്യലായ ചില സംഭാഷണങ്ങള്‍ ക്ലൈമാകിസിലെ മമ്മൂട്ടിയുടെ വികൃതമാക്കിയ സ്റ്റണ്ട് സീന്‍ എന്നിവ ഒഴിച്ചാല്‍ സിനിമ പുതുമുഖങ്ങള്‍ നേടിയെടുത്ത വിജയം എന്നുതന്നെ പറയാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതിഥി റോളില്‍ മമ്മൂട്ടി എത്തി വിജയിപ്പിച്ച മലയാളം സിനിമകളുടെ പട്ടികയില്‍ പെടുത്താവുന്ന മറ്റൊരു ചിത്രം. ചിത്രത്തിലെ സാങ്കേതിക വശങ്ങളിലേക്ക് വന്നാല്‍ സുധീപ് ഇളമണിന്റെ ഛായാഗ്രഹണം തന്നെയാണ് ചിത്രത്തില്‍ മികച്ച് നില്‍കുന്നത്.

സ്റ്റണ്ട് , പാട്ടു സീനുകള്‍ തുടങ്ങി മനോഹരമായ പല ഫ്രെയിമുകളും പതിനെട്ടാം പടിയില്‍ പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. എ.ച്ച് ഹാസിഫിന്റെ സംഗീതവും പ്രശംസ അര്‍ഹിക്കുന്നു, പ്രത്യേകിച്ച് ടൈറ്റില്‍ സോങ്, അഹാനയുമായി ചേര്‍ന്നുള്ള പ്രണയഗാനം, ബീമാ പള്ളി ചിത്രീകരിച്ചുകൊണ്ടുള്ള ഗാനം ഇവയല്ലാം അര്‍ഹിക്കുന്ന കൈയ്യടി നേടിയിട്ടുണ്ട്.

Read more topics: # pathinettam padi movie review
pathinettam padi movie review

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES