നിവിനും നയന്‍സും തകര്‍ത്ത് വാരിയ പ്രണയകഥ; ധ്യാന്‍ ശ്രീനിവാസന്റെ സംവിധാന ചുവടിന് ഉന്നം തെറ്റിയില്ല; പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രേമേയവും മുഴുനീള കോമഡിയും നല്‍കുന്ന ഓണചിത്രം; അജുവര്‍ഗീസ് നിവിന്‍പോളി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ തീയറ്റര്‍ നിറയുന്ന പൊട്ടിച്ചിരി; ഇത് പഴയ തളത്തില്‍ ദിനേശനല്ല ന്യൂജെന്‍ ചിരിയുമായി നിവിന്റെ ദിനേശന്‍

Malayalilife
നിവിനും നയന്‍സും തകര്‍ത്ത് വാരിയ പ്രണയകഥ; ധ്യാന്‍ ശ്രീനിവാസന്റെ സംവിധാന ചുവടിന് ഉന്നം തെറ്റിയില്ല; പ്രേക്ഷകരെ രസിപ്പിക്കുന്ന പ്രേമേയവും മുഴുനീള കോമഡിയും നല്‍കുന്ന ഓണചിത്രം; അജുവര്‍ഗീസ് നിവിന്‍പോളി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ തീയറ്റര്‍ നിറയുന്ന പൊട്ടിച്ചിരി; ഇത് പഴയ തളത്തില്‍ ദിനേശനല്ല ന്യൂജെന്‍ ചിരിയുമായി നിവിന്റെ ദിനേശന്‍

ധ്യാന്‍ തിരക്കഥയിലും സംവിധാനത്തിലും നിവിന്‍പോളി, നായന്‍താര എന്നിവര്‍ ഒന്നിക്കുന്ന ലൗ ആക്ഷന്‍ ഡ്രാമ പേരുപോലെ തന്നെ പ്രണയവും കോമഡിയും ഒന്നിക്കുന്ന നാടകയീയത. മലയാളത്തിന്റെ ഏറ്റവും നല്ല മനോഹര തിരക്കഥകള്‍ സമ്മാനിച്ച ശ്രീനിവാസന്റെ മക്കള്‍ അച്ഛനെ പോലെ കഴിവ് തെളിക്കുന്നവരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. വിനീത്ശ്രീനിവാസന്‍ ആദ്യസംവിധാനം ഒരുക്കിയ മലര്‍വാടി ആട്‌സ് ക്ലബിലൂടെയാണ് നിവിന്‍പോളി എന്ന താരത്തിനെ മലയാളത്തിന് സംഭാവന ചെയ്തത്.

ഈ ചിത്രത്തിത്തിലൂടെ എത്തിയ അജു വര്‍ഗീസ് ഇന്ന് നിര്‍മാതാവായി രംഗപ്രവേശനം ചെയ്യുന്നത് ധ്യാന്‍ശ്രീനിവാസന്റെ ആദ്യസംവിധാന ചുവടുവയ്പ്പിന്. ഇതാണ് അസല്‍ കൂട്ടുകെട്ട്. മലര്‍വാടി മുതല്‍ ഒത്തുകൂടീയ ഈ കൂട്ടുകെട്ട് ധ്യാന്‍ ഒരുക്കുന്ന സിനിമയിലും തീവ്രമായി എത്തുന്നുണ്ട്. തകര്‍പ്പന്‍ മൂഡ് നല്‍കുന്ന പ്രണയവും മുഴുനീള കോഡയും അല്‍പം ഫൈറ്റുമൊക്കെയായി ഈ ഓണത്തെ കളറാക്കാന്‍ ഈ ചിത്രം ധാരാളമാണ്.

 

ചിത്രത്തില്‍ ദിനേശന്‍ എന്ന ക്യാരറ്ററില്‍ നിവിന്‍പോളി എത്തുമ്പോള്‍ ശോഭ എന്ന കഥാപാത്രമായി ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍സുമെത്തുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ മുഴുനീള ചിരി നല്‍കുന്നതോടൊപ്പം പാട്ടും കോമഡയുമൊക്കെയായി കളറാക്കിയ ചിത്രം മുന്നോട്ട് പോകുന്നത്. മലയാളി പ്രേക്ഷകര്‍ക്കും തമിഴ് പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വാദ്യമാകുന്ന തരത്തിലുള്ള തിരക്കഥ തന്നെയാണ് സിനിമയുടെ എടുത്ത് പറയേണ്ട ഹൈലൈറ്റ്. മലയാളവും ഒപ്പം തന്നെ തമിഴും ഇടകലര്‍ന്ന സംഭാഷണങ്ങള്‍ സിനിമ മുഴുനീളത്തില്‍ ലഭിക്കുന്നതിനാല്‍ കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍ക്കും ഈ സിനിമ കണ്ട് രസിക്കാന്‍ക കഴിയും.

ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് എത്തുമ്പോള്‍ പ്രകടനവും ഗംഭീരമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ എനര്‍ജറ്റിക്ക് പ്രകടനവുമായി നിവിനും എത്തുന്നു. ഓരാ കഥാപാത്രങ്ങളും മനോഹരമാക്കി തന്നെയാണ് ചിത്രം കടന്നുപോകുന്നത്. നിവിന്‍പോളി- അജു വര്‍ഗീസ് കൂട്ടുകെട്ടും ഇതില്‍ വിരിയുന്ന നര്‍മവും തന്നെയാണ് സിനിമയുടെ എണ്‍പത് ശതമാനം അര്‍ഹിക്കുന്ന വിജയവും. 

കേരളവും ചെന്നൈയും പറയുന്ന പ്രണയം

നിവിന്‍ പോളി അവതരിപ്പിക്കുന്ന ദിനേശന്റെ കസിന്‍ സിസ്റ്ററി( ദുര്‍ഗാ കൃഷ്ണന്‍)ന്റെ വിവാഹം കാണിച്ച് കൊണ്ടാണ് സിനിമയുടെ തുടക്കം. വിവാഹം കൂടാനായി ചെന്നൈയില്‍ നിന്ന് എത്തുന്ന ശോഭയും സുഹൃത്തുക്കളും ഇവിടെ വച്ച് അവിചാരിത സന്ദര്‍ഭത്തില്‍ ദിനേശനും ശോഭയും കണ്ടു മുട്ടുന്നു. രഞ്ജി പണിക്കര്‍, മല്ലികാ സുകുമാരന്‍, ശ്രിനിവാസന്‍, ജൂഡ്ആന്റണി, ബിജു സോപാനം തുടങ്ങി മലയാളി താരങ്ങള്‍ക്കൊപ്പം തന്നെ തമിഴിലെ പ്രമുഖ താരങ്ങളും എത്തുന്നുണ്ട്. മൊട്ട രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന എസ്.ഐ റോളൊക്കെ രസകരമായിതോന്നി.  വിനീത് ശ്രീനിവാസന്റെ കിടിലന്‍ എന്‍ട്രി.ഇവയൊക്കെ പ്രേക്ഷകരെ രസിപ്പിക്കും.

സമ്പന്ന കുടുംബത്തില്‍ ജനിച്ച ദിനേശന് കാര്യമായ പണിയൊന്നുമില്ല. ബിസിനസും മറ്റ് കാര്യങ്ങളുമൊക്കെ! വിരഹകാമുകനായി നിവിന്റെ സൂപ്പര്‍ എന്‍ട്രി. വിവാഹം കൂടാനെത്തുന്ന ശോഭയെ കണ്ടുമുട്ടുന്നതോടെ ദിനേശന്റെ സ്ലീപ്പിങ് മോഡില് നിന്ന് ആക്ടിവ് മോഡിലേക്ക് കടക്കപ്പെടുന്നു. കേരളം ആദ്യഭാഗത്തില്‍ കാണിച്ച് തുടങ്ങുമ്പോള്‍ സിനിമയുടെ കഥ പിന്നീട് പറയുന്നത് ചൈന്നൈ നഗരമാണ്. ശോഭയെ തേടി ചൈന്നൈയിലെത്തുന്ന ദിനേശന്‍ ഇവരുടെ പ്രണയവും ഒപ്പം നര്‍മവും ഇഴകലര്‍ന്ന ആദ്യപകുതി. നയന്‍സിന്റെ കഥാപാത്രം ചിത്ത്രത്തില്‍ അവതരിപ്പിക്കുന്നത് ചൈന്നൈ ബേസിഡായ മലയാളി പെണ്‍കുട്ടിയായിട്ടാണ്. തമിഴ് ഭാഷയൊക്കെ വളരെ രസകരമായി ചിത്രത്തില്‍ കടന്നുവരുന്നു. 


ചിത്രത്തിന്റെ കഥയൊരുക്കുന്ന മറ്റൊരു കൗതുകം എന്നത്. വടക്കുനോക്കി യന്ത്രത്തിലെ ദിനേശന്റയും ശോഭയുടേയും മകളായിട്ടാണ് നയന്‍സ് എത്തുന്നു എന്നതാണ്. നയന്‍സിന്റെ അച്ഛനായി ശ്രീനിവാസന്‍ കടന്നെത്തുന്ന രംഗങ്ങളെല്ലാം രസകരമാണ്. അതോടൊപ്പം തന്നെ മറ്റു പലചിത്രങ്ങളിലും നിവിനും രഞ്ജിപണിക്കരും ചേര്‍ന്ന് അവതരിപ്പിച്ച സംഭാഷണങ്ങളുടെ തുടര്‍ച്ചയും ഈ സിനിമയിലേക്ക് കടന്നുവരുന്നുണ്ട്. ഷാന്‍ റഹ്മാന്റെ സംഗീതത്തിലുള്ള പാട്ടുകള്‍ അതിഗംഭീരമാണ്. ഛായാഗ്രഹകണം ഒരുക്കിയ ജോമോന്‍, റോബിവര്‍ഗീസ് രാജ് എന്നിവരും പ്രശംസ അര്‍ഹിക്കുന്നു. പ്രേക്ഷകന് ഈ ഓണക്കാലത്ത് കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് ലൗ ആക്ഷന്‍ഡ്രാമ.

Read more topics: # love action drama,# movie review,# nivin pouly,#
love action drama movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES