Latest News

'വെല്‍ക്കം.. അയാം ചിട്ടി വേര്‍ഷന്‍ 2.0' ; 'ഇരുമ്പിലെ' ചിട്ടി ഇദയത്തെ 2.0 എന്ന 'ഗ്രാഫിക്സ് വിസ്മയ'ത്തില്‍ സമ്മാനിച്ച് സൂപ്പര്‍ സംവിധായകന്‍; സയന്‍സ് ഫിക്ഷനില്‍ എവിടൊക്കെയോ സെമി ഹോറര്‍ മൂഡ് ചേര്‍ത്ത വ്യത്യസ്തമായ ടെക്ക്നിക്കല്‍ വിരുന്ന് ; തുടക്കം മുതല്‍ തന്നെ 'വില്ലന്റെ വെല്ലു വിളി' വരച്ച് കാട്ടിയ ശേഷം രക്ഷകനായ ചിട്ടിയെ വരുത്തി റിവഞ്ജ് ജെല്ലിക്കെട്ട് ; കുട്ടികള്‍ക്കിഷ്ടപ്പെടാന്‍ ഒരു 'തമിഴ് മാര്‍വല്‍ സിനിമ' 

തോമസ് ചെറിയാന്‍.കെ
'വെല്‍ക്കം.. അയാം ചിട്ടി വേര്‍ഷന്‍ 2.0' ; 'ഇരുമ്പിലെ' ചിട്ടി ഇദയത്തെ 2.0 എന്ന 'ഗ്രാഫിക്സ് വിസ്മയ'ത്തില്‍ സമ്മാനിച്ച് സൂപ്പര്‍ സംവിധായകന്‍; സയന്‍സ് ഫിക്ഷനില്‍ എവിടൊക്കെയോ സെമി ഹോറര്‍ മൂഡ് ചേര്‍ത്ത വ്യത്യസ്തമായ ടെക്ക്നിക്കല്‍ വിരുന്ന് ; തുടക്കം മുതല്‍ തന്നെ 'വില്ലന്റെ വെല്ലു വിളി' വരച്ച് കാട്ടിയ ശേഷം രക്ഷകനായ ചിട്ടിയെ വരുത്തി റിവഞ്ജ് ജെല്ലിക്കെട്ട് ; കുട്ടികള്‍ക്കിഷ്ടപ്പെടാന്‍ ഒരു 'തമിഴ് മാര്‍വല്‍ സിനിമ' 

ന്ത്യന്‍ സിനിമാ വിസ്മയമെന്ന് ലോകം വാഴ്ത്തിയ ചിത്രമായിരുന്നു യന്തിരന്‍. ഷങ്കര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ മാജിക്കില്‍ രജനീകാന്തും ഐശ്വര്യറായിയും തകര്‍ത്തഭിനയിച്ചത് ആരും മറക്കാനിടയില്ല. അതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ച് മാസങ്ങള്‍ക്കിപ്പുറം പുത്തന്‍ ചിത്രമായ 2.0 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മുന്‍പത്തെ യന്തിരനെ പറ്റി പറയേണ്ടതില്ല. സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്ന സിനിമ. എന്നാല്‍ പ്രതീക്ഷകളില്‍ നിന്നും വ്യത്യസ്തമായാണ് 2.0 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാറും രജനീകാന്തും എമി ജാക്സണും ഒന്നിച്ചപ്പോള്‍ താര നിരയുടെ കാര്യത്തില്‍ ഒന്നും പറയാനില്ല. സംഗതി കലക്കി. കഥയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയാല്‍ നായകനായ ചിട്ടിയ്ക്ക് പറ്റിയ ഒരു വില്ലനെ ഷങ്കര്‍ ആദ്യമേ സൃഷ്ടിച്ചു. സെല്‍ഫോണ്‍ എന്ന ഇന്നിന്റെ കവച കുണ്ഡലത്തെ വില്ലനാക്കിയപ്പോള്‍ നമുക്ക് കിട്ടിയത് ഇത് മാനവ കുലത്തിനും മറ്റ് ജീവ ജാലങ്ങള്‍ക്കും നല്‍കുന്ന വെല്ലുവിളി കൂടിയാണ്. പുത്തന്‍ ക്രാഫ്റ്റിനായി ഷങ്കര്‍ എഴുതിയ തിരക്കഥയ്ക്ക് തലച്ചോര്‍ നന്നായി വിയര്‍ത്തിട്ടുണ്ട്. തിരക്കഥയെ മികച്ച ദൃശ്യവിരുന്നാക്കി മാറ്റിയ ഗ്രാഫ്ക്സ് ടീമിനും മറ്റ് കലാ സംവിധായകര്‍ക്കും ബിഗ് സല്യൂട്ട് തന്നെ നല്‍കാം. 



കഥ പറയണ്ട...കണ്ടത് പറയൂ.....


റയാം....കണ്ടത് തന്നെ ആദ്യം പറയാം. ഗ്രാഫിക്സിന് പരിധി നിശ്ചയിച്ച് കലാ സംവിധാനത്തിന് മുന്‍തൂക്കം നല്‍കി നിര്‍മ്മിച്ച യന്തിരനുമായി താരതമ്യം ചെയ്താല്‍ 2.0 സമ്മാനിച്ചത് പക്കാ ഗ്രാഫിക്സ് വിരുന്നാണ്. യന്തിരന്റെ സ്യൂട്ട് ഇട്ടുള്ള വരവ് മാര്‍വെല്‍ സീരിസിനെ ഓര്‍മ്മിപ്പിച്ചു. അതിനി സ്‌കൂള്‍ ബാഗുകളിലും ടീ ഷര്‍ട്ടുകളിലും ഇടം പിടിക്കുമെന്നും ഉറപ്പ്. ക്ഥയുടെ ട്വിസ്റ്റില്‍ ഭാവ വ്യത്യാസത്തില്‍ തകര്‍ത്തഭിനയിച്ച വസീഗരനും കിടുക്കി. ശെടാ അതെന്താണ് സംഭവമെന്ന് വായിക്കുന്നവര്‍ ഇപ്പോള്‍ ചോദ്യമുന്നയിക്കാം.

ക്ഷമിക്കണം അതിന് തിയേറ്റര്‍ മാത്രമാണ് ശരണം. യന്തിരനിലെ കിളിമഞ്ചാരോ അടക്കം നിരവധി ഗാനങ്ങള്‍ക്ക് സൃഷ്ടി പകര്‍ന്ന എ.ആര്‍. റഹ്മാന്‍ ഈ സിനിമയ്ക്കായി  അധികം ഈണം നല്‍കിയില്ല. എന്നിരുന്നാലും ഉള്ള പാട്ട് കൊള്ളാം. കഥയെ പറ്റി പറഞ്ഞാല്‍ ഇന്നിന്റെ ലോകം സാങ്കേതിക വിദ്യയ്ക്ക് പിന്നാലെ ഓടുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന വിപത്തുകള്‍ തന്നെയാണ് ചിത്രത്തിന്റെ കാമ്പ്. എല്ലാ രജനി പടത്തെ പോലെയും നല്ലൊരു സന്ദേശവും അവസാനഭാഗത്തുണ്ട്. 


അഭിനയം...ഗെറ്റപ്പ്....

ജനികാന്തിന് സ്‌ക്രീനിലിപ്പോഴും ചെറുപ്പം തന്നെ. ചിട്ടിയ്ക്ക് പ്രായമാകുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. എന്നാലും സിനിമയുടെ ഭാവപ്പകര്‍ച്ചയില്‍ അക്ഷയ് കുമാര്‍ തന്നൊണ് ഒരു പടി മുന്നില്‍ തന്നെയെന്ന് പറയാതിരിക്കാന്‍ വയ്യ. അള്‍ട്ടിമേറ്റ് വില്ലനിസം എന്നതിനോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തി തന്നെയാണ് അക്ഷയ് കുമാര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. എമി ജാക്സണിന്റെ കഥാപാത്രത്തെ സൃഷ്ടിച്ചത് ചിട്ടിയുടെ നഷ്ടപ്രണയം നികത്തി പുതിയൊരു ജീവിതത്തിന് വേണ്ടിയായിരുന്നോ എന്നതാണ് മറ്റൊരു സംശയം .കാരണം പ്രണയത്തിന്റെ ഭാവമാറ്റങ്ങള്‍ 'എമി റോബോട്ട് ' അസാധ്യമായി തന്നെ കാണിച്ചു. എന്നിരുന്നാലും വലിയ കൈയ്യടി മലയാളികള്‍ കൊടുക്കുക കലാഭവന്‍ ഷാജോണിനായിരിക്കും.

കൊച്ചിന്‍ ഹനീഫയോ കലാഭവന്‍ മണിയോ ഉണ്ടായിരുന്നെങ്കില്‍ ചെയ്യേണ്ട ഷങ്കര്‍ ചിത്രത്തിലെ കഥാപാത്രം ഇത്തവണ കനിഞ്ഞത് ഷാജോണിനെയാണ്. മികച്ച അഭിനയം. സെമി വില്ലനിസവും കോമഡിയും പക്കാ..തമിഴിലും ഷാജോണിന് ഇനി ചിറകടിച്ചുയരാം. 

ബഡ്ജറ്റ്...കാശുമുടക്ക്.. പറഞ്ഞുണ്ടാക്കിയ ഫിനാന്‍ഷ്യല്‍ ഹൈപ്പ്

ഹാവൂ..കോടികള്‍ കോടികളെന്ന് പറഞ്ഞാല്‍ പോര ശതകോടികള്‍. ലൈക്ക പ്രൊഡക്ഷന്‍സ് കോടികളെറിഞ്ഞത് ഗ്രാഫിക്സായിപ്പോയി എന്ന് മാത്രം. യന്തിരന്‍ ആദ്യ ഭാഗത്തിനായി സാബു സിറില്‍ അടക്കമുള്ളവര്‍ അഹോരാത്രം പണിയെടുത്ത് റോബോട്ടുകളെ സൃഷ്ടിച്ചപ്പോള്‍ ഗ്രാഫിക്സില്‍ കണ്‍കെട്ട് വിദ്യ കാട്ടി ഷങ്കര്‍ 2.0 ഇറക്കി. മേയ്ക്കിങ് വീഡിയോയില്‍ തന്നെ ഗ്രാഫിക്സിനായുള്ള പടപ്പുറപ്പാടായിരുന്നു നാം കണ്ടത്.

ആട്ടെ ഇതൊക്കെ പോട്ടെ...ചിട്ടിയ്ക്കും എമി റോബോട്ടിനും ഉണ്ടാക്കിയ സ്യൂട്ടിനേക്കാള്‍ മികച്ച ആര്‍ട്ട് വര്‍ക്കായിരുന്നു വിക്രം നായകനായ ഐ എന്ന ചിത്രത്തില്‍ ഉണ്ടായിരുന്നത്. പിന്നെങ്ങനെയാണ് 543 കോടി മുടക്കിയ 'ഗ്രാഫിക്സ് 2.0 ' ഏറ്റവും മുതല്‍ മുടക്കേറിയ ചിത്രം എന്ന് പറയാവുന്നത്. അഥവാ പറഞ്ഞാല്‍ തന്നെ ഗ്രാഫിക്സിന് ഇത്രയധികം പണം മുടക്കേണ്ടി വരുമോ എന്നും സംശയം തോന്നാം. അതാണ് സാധാരണക്കാരനായ പ്രേക്ഷകന് ചിത്രം ആദ്യം സമ്മാനിച്ചത്. 


ടിക്കറ്റെടുത്താല്‍...

കുടുംബവുമായി പോയാല്‍ ടിക്കറ്റെടുത്താല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കാശു മുതലാണ്. സുഹൃത്തുക്കളാണെങ്കിലും ഓക്കെ. എന്നാല്‍ ഒറ്റയ്ക്ക് പോയി ചിത്രം ആസ്വദിക്കാന്‍ ഒരുങ്ങുന്നവര്‍ രണ്ടാമത് ആലോചിച്ചാലും തെറ്റില്ല. ആദ്യ കാഴ്ച്ചയില്‍ കൊള്ളാം എന്ന് തന്നെയാണ് പ്രേക്ഷക പ്രതികരണമെങ്കിലും സാമ്പാറില്‍ ഉപ്പ് അധികമായത് പോലെ സിനിമ കൊള്ളാം പക്ഷെ ഗ്രാഫിക്സ് അളവിലധികമായി എന്ന് പ്രേക്ഷകന്‍ അറിയാതെ പറഞ്ഞ് പോകും..


പതിവ് തെറ്റിക്കുന്നില്ല...റേറ്റിങ് തരാം...

പ്രേക്ഷകനെന്ന നിലയിലും രജനി ആരാധകന്‍ എന്ന നിലയിലും അഞ്ചില്‍ മൂന്ന് തരാം..ഇത്രയും മാര്‍ക്ക് 2.0 കുട്ടിപട്ടാളത്തിന് നല്‍കുന്നുണ്ടെങ്കിലും ചെവിയ്ക്ക് പിടിച്ച് ഒന്ന്് പറയട്ടെ ഗ്രാഫിക്സ് കളിച്ച് ഉഴപ്പി നടക്കരുത്. മഹാ ബ്രഹ്മാണ്ഡം എന്ന് പറയുന്നില്ലെങ്കിലും കോമിക്സ് സിരീസ് വണ്ടറെന്ന് വിശേഷിപ്പാക്കുന്ന ചിട്ടിയുടെ പുത്തന്‍ മുഖം സമ്മാനിച്ച ഷങ്കറിനും കൂട്ടര്‍ക്കും നന്ദി...ഗ്രാഫിക്സ് കലരാത്ത അത്യുഗ്രന്‍ സാധാരണ നന്ദി....

Read more topics: # enthiran 2,# movie review,# rajinikanth,# 2.0
enthiran 2 movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES