മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മോളി കണ്ണമാലി. ഓണ്‍ സ്‌ക്രീനില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള അവര്‍ ജീവിതത്തില്‍ വലിയ ദുരിതങ്ങളിലൂടെ കടന്നു പോകുന്നുവെന്ന വാര്‍ത്ത കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്ത് വന്നികുന്നു. ഇപ്പോഴിതാ തന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയുകയാണ് മോളി കണ്ണമാലി. ലക്ഷ്മി നക്ഷത്രയുടെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ മോളി കണ്ണമാലി തന്റെ അവസ്ഥ പങ്കിട്ടത്.
മോളിയുടെ വീട് സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ ആണ് വീഡിയോ ആയി ലക്ഷ്മി പങ്കുവയ്ക്കുന്നത്.
പഴയത് പോലെ അല്ല. കൂടുതല്‍ നടക്കാന്‍ പറ്റില്ല ഇപ്പോള്‍. മരുന്ന് കഴിക്കുന്നുണ്ട്, ശ്വാസം മുട്ടല്‍ കുറവുണ്ട്. ഈ വീട്ടില്‍ പത്ത് അംഗങ്ങള്‍ ഉണ്ട്. എനിക്ക് രണ്ട് ആണ്‍മക്കള്‍ ആണ്. അവരുടെ ഭാര്യമാരും, 5 പേരക്കുട്ടികളും ഉണ്ട്. മരുമക്കള്‍ രണ്ടുപേരും ജോലിക്ക് പോയേക്കുവാണ്. ഒരാള്‍ ഒരു കടയില്‍ പോകുന്നുണ്ട്, ഒരാള്‍ തൊഴിലുറപ്പിനു പോയി. ആണ്‍മക്കള്‍ രണ്ടുപേരും മല്‍സ്യതൊഴിലാളികള്‍ ആണ്. കിട്ടുന്ന പണിക്കൊക്കെ പോകാറുണ്ട് അവര്‍.
താനൊരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സിനിമയത്താണ് വയ്യാതാകുന്നത്.ഇതോടെ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നു. ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഓക്സിജന്‍ മാസ്‌ക് ഇട്ടാണ് നടക്കുന്നതെന്നും മോളി പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. വലത് കണ്ണിന് മാത്രമേ ഇപ്പോള്‍ കാഴ്ചയുള്ളൂ. ഓപ്പറേഷന്‍ ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഹൃദയത്തിന് തകരാര്‍ ഉള്ളതിനാല്‍ അത് നടക്കില്ലെന്നാണ് മോളി പറയുന്നത്.
മക്കള്‍ എന്നെ ഇപ്പോള്‍ പുറത്തേക്ക് ഒന്നും വിടില്ല. പൊന്നുപോലെ ആണ് അവര്‍ എന്നെ നോക്കുന്നത്. ഇല്ലായ്മകള്‍ ഒക്കെ ദൈവം തന്നതാണ്. എന്റെ മക്കള്‍ എന്നെ ഇതുവരെ ഒരു കാര്യത്തിനും ബുദ്ധിമുട്ടിച്ചിട്ടില്ല. മരുന്ന് വാങ്ങുന്ന കാര്യത്തിന് ആണ് ഇത്തിരി ബുദ്ധിമുട്ട് വന്നത്. എനിക്ക് പനി വരാതെ നോക്കണം എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. 1800 രൂപയുടെ ഇഞ്ചക്ഷന്‍ എടുക്കുന്നുണ്ട് എല്ലാ മാസവും. ഒരു ഷെഡില്‍ ആയിരുന്നു മുന്‍പ് താമസം. ഈ വീട്ടിലേക്ക് മാറിയിട്ട് ഒരു പത്തുവര്‍ഷം ആകുന്നതെയുള്ളു. തോമസ് മാഷാണ് ഈ വീട് വച്ച് തന്നത്. 24 മണിക്കൂറും മുറ്റത്ത് വെള്ളം കയറുന്ന ഭൂമി ആണിത്. കടല് കയറിയും ഒരുപാട് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എത്ര വെള്ളം കയറിയാലും ഞാന്‍ എങ്ങോട്ടും പോകില്ല, ഇവിടെ തന്നെ കിടക്കും' മോളി കണ്ണമാലി പറയുന്നു.