Latest News

'ഗംഗയ്ക്കും ക്ലാരയ്ക്കുമൊപ്പം' ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

Malayalilife
'ഗംഗയ്ക്കും ക്ലാരയ്ക്കുമൊപ്പം'  ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മലയാള സിനിമയില്‍ ഒരുകാലത്ത് തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്ത 'മണിച്ചിത്രത്താഴും' പത്മാരാജന്‍ ഒരുക്കിയ 'തൂവാനത്തുമ്പികളും'.മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ ഹിറ്റ് ചിത്രങ്ങളായിരുന്നു ഇത് രണ്ടും . 

മണിച്ചിത്രത്താഴില്‍ ശോഭന ഗംഗയായി എത്തിയപ്പോള്‍  തൂവാനത്തുമ്പികളില്‍ ക്ലാരയായി എത്തിയത് സുമലത ആണ്. ഇരു ചിത്രങ്ങളിലെയും കഥാപാത്രങ്ങളെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നവയാണ്.

ഇപ്പോഴിതാ ഈ ചിത്രത്തിലെ നായികമാര്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 'ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം' എന്നാണ് ഈ ചിത്രം പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.എണ്‍പതുകളില്‍ വെള്ളിത്തിരയില്‍ എത്തിയ താരങ്ങള്‍ കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഇതിലെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.


 

Read more topics: # mohanlal,# fb post
mohanlal fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES