Latest News

സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമെത്തി ഇഷ്ട വാഹനം സ്വന്തമാക്കി മോഹന്‍ലാല്‍; നടന്‍ സ്വന്തമാക്കിയത് 4 കോടി രൂപ വില വരുന്ന റേഞ്ച് റോവര്‍;ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍

Malayalilife
 സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമെത്തി ഇഷ്ട വാഹനം സ്വന്തമാക്കി മോഹന്‍ലാല്‍; നടന്‍ സ്വന്തമാക്കിയത് 4 കോടി രൂപ വില വരുന്ന റേഞ്ച് റോവര്‍;ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍

ലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ ഗാരേജിലേക്ക് പുതിയ അതിഥിയെത്തി. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവറാണ് നടന്‍ സ്വന്തമാക്കിയത്. കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് മോഹന്‍ലാല്‍ ഡീലര്‍മാരില്‍ നിന്ന് വാഹനം വാങ്ങിയത്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 4.4 v8 ആണ് താരം സ്വന്തമാക്കിയത്.

ഭാര്യ സുചിത്രയ്ക്കും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പമാണ് മോഹന്‍ലാല്‍ വാഹനം സ്വീകരിക്കാനെത്തിയത്. കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് വാഹനം ഏറ്റുവാങ്ങിയത്. വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെയും മോഹന്‍ലാല്‍ ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോഹന്‍ലാലും പങ്കാളിയായ സുചിത്രയും വീഡിയോയില്‍ ഉണ്ട്. മുതിര്‍ന്ന ഏഴ് പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെ മീ ടച്ച്‌സ്‌ക്രീന്‍ ആണ് ഉള്ളത്.


ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്റെ പല മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. 2020 ന്റെ തുടക്കം മുതല്‍ ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു താരം സ്ഥിരയാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. 1.15 കോടിയാണ് ഇതിന്റെ വില. വെല്‍ഫയര്‍ കൂടാതെ ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും തരത്തിനുണ്ട്.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പമാണ് മോഹന്‍ലാല്‍ പുതിയ കാരവന്‍ സ്വന്തമാക്കിയത്. കേരളത്തില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ കാരവാന്‍ നിര്‍മ്മിച്ചത്.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ എലോണ്‍ആണ് മോഹന്‍ലാലിന്റെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം. മോഹന്‍ലാല്‍ മാത്രം അഭിനയിക്കുന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടിയില്ല.

ലിജോ ജോസ് പെല്ലിശ്ശേരിയും സംവിധാന ചിത്രം മലൈക്കോട്ടൈ വാലിബന്റെ തിരക്കിലാണിപ്പോള്‍ മോഹന്‍ലാല്‍. സിനിമാസ്വദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തില്‍ ഗുസ്തികാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുക എന്നതാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ 14 ന് പുറത്തിറങ്ങും.


mohanlal bought new range rover

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES