മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് നടിമാരാണ് മിയയും ഭാവനയും. ഇരുവരും ഒന്നിച്ച് ചില സിനിമകളിലും അഭിനയിച്ചിരുന്നു. ഹലോ നമസ്തേ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ദീപാവലി ദിവസം തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെയും കുടുംബത്തെയും കാണാന്‍ ഭാവന എത്തി. തന്നെ കാണാന്‍ ഭാവന വന്ന സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ മിയ പങ്കുവെച്ചു. '
ഒരുപാട് നാള്‍ കാത്തിരുന്ന കൂടിച്ചേരല്‍ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് മിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ആ വൈകുന്നേരം ഇനി വരുന്ന ദീപാവലികളില്‍ എല്ലാം ഓര്‍മിക്കാന്‍ മാത്രം മനോഹരമാക്കിയത്രെ. ഭാവന കൂടെയുള്ളപ്പോള്‍ ഒരു നിമിഷം പോലും സങ്കടം തോന്നുന്ന നിമിഷം ഉണ്ടാവില്ല. ഇതുപോലെ ചിരിയും സ്‌നേഹവും എന്നും പകര്‍ന്നു നല്‍കുക- എന്നും മിയ കുറിച്ചു.
മിയയുടെ മകന്‍ ലൂക്കയെ എടുത്ത് നില്‍ക്കുന്ന ഒരു ചിത്രവും, ഭാവനയും മിയയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും മിയ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ച് എത്തുന്നത്.