മലയാളികളുടെ ഇഷ്ട താരങ്ങളായ ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും. ടോവിനോ തോമസിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ലൂക്കാ ഒരുക്കിയ സംവിധായകന്‍ അരുണ്‍ ബോസാണ് മിണ്ടിയും പറഞ്ഞു എന്ന ചിത്രത്തിന്റെയും സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലും അരുണ്‍ ബോസ് കൈകടത്തിയിട്ടുണ്ട്. മൃദുല്‍ ജോര്‍ജുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. കൂടാതെ ചിത്രം ഉടന്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
മെച്വര്‍ റൊമാന്‍സ് ജോണറില്‍ പെടുന്നഒരു ചിത്രമാണ് മിണ്ടിയും പറഞ്ഞും.
ചിത്രത്തില്‍ സനല്‍ എന്ന കഥാപാത്രമായാണ് ഉണ്ണിമുകുന്ദന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ചിത്രത്തിലെ അപര്‍ണ മുരളിയുടെ കഥാപാത്രത്തിന്റെ പേര് ലീന എന്നാണ്. മധു അമ്പാട്ടിന്റെ ചായഗ്രഹണത്തിലാണ് ചിത്രം നിര്‍മ്മിക്കപ്പെടുന്നത്. സൂരജ് എസ് കുറുപ്പ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ എല്ലാം തന്നെ സൂരജ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്.
ഷെഫീക്കിന്റെ സന്തോഷം എന്നചിത്രമാണ് ഉണ്ണിമുകുന്ദായി ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം. ബാലയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്ന ചിത്രം കൂടിയാണ് ഷഫീക്കിന്റെ സന്തോഷം. പ്രതിഫലം നല്‍കിയില്ല എന്ന തരത്തിലുള്ള വിവാദമായിരുന്നു ചിത്രവുമായി ബന്ധപ്പെട്ട ഉണ്ണിമുകുന്ദന്‍ യുടെ ആരോപണത്തിന് വിധേയനായത്. ചിത്രത്തില്‍ നടിമാര്‍ക്ക് മാത്രം പ്രതിഫലം നല്‍കി എന്ന ബാലയുടെ ആരോപണത്തില്‍ ചിത്രത്തിലെ നായികയായ ആത്മീയ രാജനും നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയായിരുന്നു. നിതം ഒരു വാനം എന്ന തമിഴ് ചിത്രവും മലയാള സിനിമയായ കാപ്പ എന്ന ചിത്രവുമാണ് അപര്‍ണ ബാലമുരളിയുടെ തായി റിലീസിന് എത്തുന്ന പുതിയ ചിത്രം. കാപ്പയില്‍ പൃഥ്വിരാജിനൊപ്പം ആണ്അപര്‍ണിയെത്തുന്നത്.
മിണ്ടിയും പറഞ്ഞു എന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റും സംവിധാനവും അരുണ്‍ ബോസ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം സലിം അഹമ്മദാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി ജൂഡ് ആന്റണി ജോസഫ് മാല പാര്‍വതി സഞ്ജു മധു സുനിലാല്‍ ഗീതി സംഗീത പ്രശാന്ത് മുരളി ആദ്യ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
കോ-പ്രൊഡ്യൂസഴ്‌സ് - കബീര്‍ കൊട്ടാരത്തില്‍, റസാഖ് അഹമ്മദ്, ക്യാമറ- മധു അമ്പാട്ട്, രചന- അരുണ്‍ ബോസ്, മൃദുല്‍ ജോര്‍ജ്, എഡിറ്റര്‍- കിരണ്‍ ദാസ്.
സംഗീതം: സൂരജ് എസ്. കുറുപ്പ്, വരികള്‍: സുജേഷ് ഹരി, ചീഫ് അസ്സോസിയേറ്റ്: രാജേഷ് അടൂര്‍, അഡിഷണല്‍ ഫോട്ടോഗ്രാഫി- സ്വരൂപ് ഫിലിപ്, ദര്‍ശനം എം. അമ്പാട്ട്, ആര്‍.എം. സ്വാമി; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് കുര്യന്‍, സൗണ്ട് ഡിസൈന്‍ - കിഷന്‍ മോഹന്‍, വിഘ്നേശ് ആര്‍.കെ., കളറിസ്റ്റ്- ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്.- ഇന്ദ്രജിത് ഉണ്ണി, കോസ്റ്റിയൂം ഡിസൈനര്‍ - കിഷോര്‍, കലാസംവിധാനം- അനീസ് നാടോടി, മേക്കപ്പ്- RGമേക്കപ്പ് ആര്‍ടിസ്ട്രി, സ്റ്റീല്‍സ്- അജി മസ്‌കറ്റ്, ഡിസൈന്‍സ് - പ്രതൂല്‍. ആസ്വിന്‍ മോഹന്‍, സിദ്ധാര്‍ഥ് ശോഭന, അലന്‍ സഹര്‍ അഹമ്മദ്, അനന്തു ശിവന്‍ എന്നിവരാണ് സംവിധാന സഹായികള്‍. ലൊക്കേഷന്‍ സൗണ്ട്- ബാല ശര്‍മ്മ. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.