മുകേഷിന്റെ മുൻ ഭാര്യ എന്നതിനേക്കാൾ ഉപരി മേതിൽ ദേവിക പ്രശസ്തയാണ്. നൃത്തത്തെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് ദേവിക എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഡാൻസിനേക്കാൾ മേതിൽ ദേവികയുടെ വാക്കുകൾ വൈറലാകാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മേതിൽ ദേവിക തന്റെ മകനെക്കുറിച്ച് തുറന്ന് പറയുകയാണ്. മകന്റെ ഇഷ്ടങ്ങളും മകനെക്കുറിച്ച് ആദ്യമായി തുറന്ന് സംസാരിക്കുകയാണ് ദേവിക. വാക്കുകൾ ഇങ്ങനെ
"ദേവാങ്കെന്നാണ് മകന്റെ പേര്. അവന്‍ ബാംഗ്ലൂരിലാണ്. പ്ലസ് വണ്ണില്‍ പഠിക്കുകയാണ്. ചെണ്ട, കല്‍പ്പാത്തി രഥോത്സവം, പ്രായമായവരോട് സംസാരിക്കുക ഇത് മൂന്നുമാണ് അവനിഷ്ടമുള്ള കാര്യങ്ങള്‍. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രായമായവരുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങളെക്കുറിച്ച് അവനൊരു പ്രൊജക്റ്റ് ചെയ്തിരുന്നു. ക്വസ്റ്റനെയറൊക്കെ എടുത്താണ് അവന്‍ പോവുന്നത്. ഡെയ്‌ലി 10 പേരെയെങ്കിലും ചെയ്യണമെന്നൊക്കെ പറഞ്ഞ് വിട്ടെങ്കിലും 3 പേരെയാണ് അവന്‍ ചെയ്തത്. അവരെനിക്ക് ഭക്ഷണമൊക്കെ തന്ന് എന്നോട് ഒരുപാട് സംസാരിച്ചുവെന്നായിരുന്നു അവന്‍ പറഞ്ഞത്. അവന്‍ നന്നായി ഡാന്‍സ് ചെയ്യും. പക്ഷേ, അങ്ങനെ ചെയ്യില്ല. ഞാനും അവനും കൂടിയുള്ളൊരു സ്റ്റേജ് എന്റെ സ്വപ്‌നമാണ്, അതേക്കുറിച്ച് ഞാനെപ്പോഴും ആലോചിക്കും. ഞാന്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ചെണ്ടയൊക്കെ ചെയ്യും. എന്റെ ഹാര്‍ട്ടിനെയാണ് ഞാന്‍ അവനെ കണ്ടത്. പെട്ടെന്ന് മകനെ കണ്ടപ്പോള്‍ ഇമോഷണലായിപ്പോയി. കുട്ടി ദേവാങ്കിനൊപ്പമുള്ള ഞാന്‍ അല്ലല്ലോ ഇന്നത്തേത്. രണ്ടും രണ്ടാളെപ്പോലെ തോന്നുന്നു.
മകനെക്കുറിച്ച് പറഞ്ഞതിന് ശേഷം കാവാലം നാരായണപ്പണിക്കറിനെക്കുറിച്ച് തുറന്ന് പറയുകയാണ് ദേവിക. "ഈശ്വരനായാണ് ഞാന്‍ കാവാലം നാരായണപ്പണിക്കര്‍ സാറിനെ കാണുന്നത്. മരിച്ച് കഴിഞ്ഞ് സ്വര്‍ഗത്തില്‍ ചെല്ലുകയാണെങ്കില്‍ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖങ്ങളിലൊന്നാണ്. ഭയങ്കര വാത്സല്യമായിരുന്നു എന്നോട്. അദ്ദേഹത്തെക്കൊണ്ട് എഴുതിച്ച ഒരു വര്‍ക്ക് പുറത്ത് വരാനുണ്ട്. ഈ പാട്ട് സോപാനത്തിന് വേണ്ടെന്ന് പറഞ്ഞപ്പോള്‍ കര്‍ണ്ണാടക മ്യുസിഷ്യനെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. ദേവികയായത് കൊണ്ടാണ് തന്നതെന്ന് എന്നോട് പറഞ്ഞിരുന്നു. "
മേതിൽ ദേവിക വിശേഷങ്ങളൊക്കെ പങ്കുവെച്ചെങ്കിലും വിവാഹത്തെക്കുറിച്ച് അറിയാനായിരുന്നു ആരാധകരുടെ താല്പര്യം. മുകേഷിനെ ക്കുറിച്ചും ആരാധകർ പറഞ്ഞു. വിവാഹത്തിലാണ് നിങ്ങള്‍ക്ക് തെറ്റ് പറ്റിയതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്തായാലും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നത് കാണുന്നതിൽ ഞങ്ങൾക്കും സന്തോഷമുണ്ടെന്നായിരുന്നു ഭൂരിഭാഗം ആരാധകരുടെയും അഭിപ്രായം.