Latest News

'ഇത് മൂന്നാം വിവാഹമാണോ..; നിങ്ങള്‍ തമ്മില്‍ എത്ര പ്രായ വ്യത്യാസം ഉണ്ട്; വീണ്ടും വേര്‍പിരിഞ്ഞോ..'!; കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കിടെ ഭര്‍ത്താവിനൊപ്പം ഹാപ്പിയായി മീര വാസുദേവ്; ഇത് പരിഹസിച്ചവര്‍ക്കുള്ള മറുപടി 

Malayalilife
 'ഇത് മൂന്നാം വിവാഹമാണോ..; നിങ്ങള്‍ തമ്മില്‍ എത്ര പ്രായ വ്യത്യാസം ഉണ്ട്; വീണ്ടും വേര്‍പിരിഞ്ഞോ..'!; കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്കിടെ ഭര്‍ത്താവിനൊപ്പം ഹാപ്പിയായി മീര വാസുദേവ്; ഇത് പരിഹസിച്ചവര്‍ക്കുള്ള മറുപടി 

ലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'തന്മാത്ര' യിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ നടിയാണ് മീര വാസുദേവ്. പിന്നീട് കുറച്ച് ഒരിടവേളയ്ക്ക് ശേഷം, പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി നടി. 

പിന്നാലെ ഇതേ സീരിയലിന്റെ ഛായാഗ്രഹകന്‍ ആയിരുന്ന വിപിനെ വിവാഹം ചെയ്യുകയും ചെയ്തു. മീരയുടെ മൂന്നാം വിവാഹമായിരുന്നു അത്. വിവാഹത്തിന് ശേഷം ഏറെ പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയ വഴി താരം കേട്ടിരുന്നു. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസങ്ങളില്‍ ഏറെയും.

ഇപ്പോഴിതാ, പ്രണയദിനത്തില്‍ ഇരുവരും ഏറെ സന്തോഷത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 'ഞങ്ങളുടെ ജീവിതവും സ്നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാണ്'', എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ വിപിന്‍ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

meera vasudevan and hubby

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES