Latest News

വിനീത് ശ്രീനിവാസന്റെ വേറിട്ട ലുക്കുമായി ഭ ഭ ബ ക്യാരക്ടര്‍ പോസ്റ്റര്‍;  ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് നടന്‍

Malayalilife
വിനീത് ശ്രീനിവാസന്റെ വേറിട്ട ലുക്കുമായി ഭ ഭ ബ ക്യാരക്ടര്‍ പോസ്റ്റര്‍;  ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് നടന്‍

ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം '. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ബ്രാന്‍ഡ് ന്യൂ ലുക്കില്‍, മാസ്സ് ആയാണ് വിനീത് ശ്രീനിവാസനെ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

' ഇനി ക്രിഞ്ച് ഇല്ല ' എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഭ.ഭ.ബ യില്‍ വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും എത്തുന്നത്. പൂര്‍ണ്ണമായും മാസ് കോമഡി എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

നിലവില്‍ ഭ.ഭ.ബ യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബൈജു സന്തോഷ് , ബാലു വര്‍ഗീസ്, അശോകന്‍, ജി. സുരേഷ് കുമാര്‍, നോബി, സെന്തില്‍ കൃഷ്ണാ, റെഡിന്‍ കിംഗ്‌സിലി (തമിഴ്),  ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫര്‍ സാന്റി എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം കോയമ്പത്തൂര്‍, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്.

 

bha bha ba vineeth sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES