നിര്‍മാതാക്കളുടെ സംഘനയ്ക്കുള്ളിലെ പ്രശ്നം തീര്‍ക്കാന്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ മധ്യസ്ഥനാകുമോ? സംഘടനയില്‍ ഒരു പ്രശ്നവുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു. ആന്റണി പെരുമ്പാവൂര്‍ സംഘടനക്കൊപ്പം നില്‍ക്കുന്ന ആളാണ്. മാത്രമല്ല ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ ഉദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സുരേഷ് കുമാറിനെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കുന്ന നിലപാടാണ് ലിസ്റ്റിന്റേത്. എന്നാല്‍ ആന്റണി പെരുമ്പാവൂരിനെ കടന്നാക്രമിക്കുന്നുണ്ട്. സുരേഷ് കുമാറിന്റെ ആശങ്കകള്‍ വസ്തുതാപരമാണെന്നാണ് ലിസ്റ്റന്‍ സ്റ്റീഫനും പറഞ്ഞു വയ്ക്കുന്നത്.
'നാളെയൊരു സിനിമാ സമരമുണ്ടായാല്‍ അതിന്റെ ഏറ്റവും മുന്നില്‍ നില്‍ക്കുക അസോസിയേഷന്റെ ഏതൊരു തീരുമാനങ്ങള്‍ക്കൊപ്പവും ഉണ്ടാവുന്ന ആളാണ് ആന്റണി പെരുമ്പാവൂര്‍. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദേശിച്ച് പറഞ്ഞതല്ല. ആന്റണിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല. പ്രശ്നത്തിനു ശേഷം ആന്റണിയുമായി സംസാരിച്ചിരുന്നു. പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് പരിഹരിക്കാമായിരുന്നു. ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാര്‍ പറഞ്ഞതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വര്‍ഷമാണ്. എന്നാല്‍ 2025 ആവുമ്പോള്‍ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്. ഒടിടി, സാറ്റ്ലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയില്‍ കാണുന്നില്ലേ എന്ന സംശയം ഞങ്ങള്‍ക്കുണ്ട്'-ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നത്. അതുപോലെ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും പ്രതിഫലം കുറയ്ക്കുന്നതിന് എന്ത് ചെയ്യാന്‍ പറ്റും എന്നും ചര്‍ച്ച ചെയ്തിരുന്നു. ഇതൊക്കെ അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അമ്മയ്ക്ക് അയച്ചിരുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാമെന്ന രീതിയിലാണ് പറഞ്ഞിരുന്നത്.
ഭൂരിഭാഗവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരായതിനാല്‍ ഒരു കമ്മിറ്റിക്ക് മാത്രമായി തീരുമാനം പറയാനാകില്ലെന്നും ജനറല്‍ ബോഡി കൂടിക്കഴിഞ്ഞ ശേഷം ഇതിന് മറുപടി തരാമെന്ന കത്താണ് അമ്മയില്‍നിന്ന് ലഭിച്ചതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. സിനിമാ സമരം കൂട്ടായതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണെന്നും എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ലിസ്റ്റന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. ഒരു ആര്‍ട്ടിസ്റ്റിനെ ഉദ്ദേശിച്ചല്ല സുരേഷ് കുമാറും പറഞ്ഞത്. ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാനോ അല്ലെങ്കില്‍ ഒരു വ്യക്തിയെ മോശമാക്കാനോ വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിക്കാനോ ഒന്നുമല്ല സുരേഷ്‌കുമാര്‍ പറഞ്ഞതെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല അദ്ദേഹം പറഞ്ഞത്. പലനിര്‍മാതാക്കളുടെയും അവസ്ഥയാണ് അദ്ദേഹം പറഞ്ഞത്.
സിനിമയുടെ നിര്‍മാണ ചെലവ് കൂടിയെന്നത് യാഥാര്‍ഥ്യമാണ്--ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കി. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സുരേഷ് കുമാര്‍ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. 'നാളെയൊരു സിനിമാ സമരം വന്നാല്‍ അതിന്റെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന, അസോസിയേഷന്റെ എത് തീരുമാനങ്ങള്‍ക്കൊപ്പവും നില്‍ക്കുന്നയാളാണ് ആന്റണി പെരുമ്പാവൂര്‍. സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വര്‍ഷമാണ്. എന്നാല്‍ 2025 ആവുമ്പോള്‍ സിനിമയിലെ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്. ഒടിടി, സാറ്റ്ലൈറ്റ് എന്നിവ നമ്മളെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല എന്ന സംശയം ഞങ്ങള്‍ക്കുണ്ട്'. ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.