സ്വാഭാവിക കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസില്‍ ഇടംപിടിച്ച നടിയെയാണ് മീന ഗണേശിന്റെ വേര്‍പാടിലൂടെ നഷ്ടമാവുന്നത്.ഏറെക്കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി.ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷം തനിക്ക് ദുരിത ജീവിതമായിരുന്നു എന്ന് മുന്‍പ് പലപ്പോഴും മീന തുറന്നു പറഞ്ഞിരുന്നു.
നാടകം ചെയ്യുന്ന സമയത്താണ് ഗണേഷുമായി മീന പ്രണയത്തിലായത്. ആറ് വര്‍ഷത്തോളം നീണ്ട പ്രണയം. അമ്മയ്ക്ക് അടക്കം നാട്ടിലും വീട്ടിലും ഒന്നും ആര്‍ക്കും ഈ ബന്ധത്തിനോട് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും തന്റേടം കൊണ്ട് മീന പ്രണയിച്ചവനു വേണ്ടി പിടിച്ചു നിന്നു. പിന്നാലെ നടന്ന പൂവാലന്മാരെയെല്ലാം നാക്കു കൊണ്ട് നേരിട്ട മീന ഗണേഷനിനെ തന്നെ വിവാഹം കഴിച്ചു. മീനയുടെ ആ തീരുമാനം ഒരിക്കലും ഒരു തെറ്റായിരുന്നില്ല. പരസ്പരം ഇണങ്ങിയും പിണങ്ങിയും 39 വര്‍ഷം അവര്‍ ഷൊര്‍ണൂരില്‍ സന്തോഷമായി ജീവിച്ചു. രണ്ടു മക്കളും ജനിച്ചു. മൂത്തമകന്‍ മനോജ് ഗണേഷ് വിശുദ്ധ ചാവറ അച്ചന്‍ അടക്കമുള്ള സീരിയലുകളുടെ സംവിധായകന്‍ ആയിരുന്നു. മകള്‍ സംഗീത ഭര്‍ത്താവിനൊപ്പം കുടുംബ ജീവിതവും നയിക്കുകയാണ്.
2010ലാണ് ഭര്‍ത്താവ് ഗണേഷ് മരണത്തിനു കീഴടങ്ങുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു എങ്കിലും പരസഹായത്തോടെ മീന അഭിനയിക്കുവാന്‍ ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍ എത്തിയിരുന്നു. അതിനിടെയാണ് അസുഖം വല്ലാതെ തളര്‍ത്തുന്നത്. ഭര്‍ത്താവ് മരിക്കുന്നതിന് മുന്‍പ് മീനയ്ക്ക് ബിപി കൂടി തല കറക്കം അനുഭവപ്പെട്ട് തുടങ്ങിയതോടെയാണ് മീന അവശയായി മാറിയത്. പിന്നാലെ ഭര്‍ത്താവിന്റെ മരണത്തോടെ നടി തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
പിന്നാലെ 2017ലാണ് മകള്‍ക്കൊപ്പം പരാതിയുമായി ഷൊര്‍ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ മകന് അമ്മയെ വേണ്ട. ശാരീരികവും മാനസികവുമായ ഉപദ്രവം. ഒരുപാട് മരുന്നുകള്‍ കഴിക്കുന്നതിനാല്‍ തന്നെ കൃത്യസമയത്ത് ഭക്ഷണം പോലും കഴിക്കാനില്ലാതെ തളര്‍ന്നു പോയ അവസ്ഥയിലാണ് നടി മകള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. മകന്‍ ചിരട്ട എടുത്ത് തെണ്ടാന്‍ പറഞ്ഞെന്നും നടി അന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് മക്കളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ചതും മീന വീണ്ടും വീട്ടില്‍ താമസം തുടങ്ങിയതും. എന്നാല്‍ അധികം വൈകാതെ പ്രശ്നം രൂക്ഷമായി.
മകന്‍ വീടിന് തൊട്ടടുത്ത് തന്നെ വീട് വാടകയ്ക്കെടുത്ത് അവിടെക്ക് താമസം മാറി. സഹായത്തിന് വീട്ടില്‍ ഒരു സ്ത്രീ വന്നിരുന്നതാണ് ഏക ആശ്രയം. മകള്‍ ഭര്‍ത്താവിനൊപ്പം പാലക്കാടുമാണ് താമസിക്കുന്നത്. അവിടേക്ക് ചെല്ലാന്‍ പറഞ്ഞ് എപ്പോഴും വിളിക്കുമായിരുന്നെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ വീട് വിട്ട് പോകാന്‍ മീനയ്ക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഈ വീട്ടില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചത്. അമ്മയില്‍ നിന്നും ലഭിച്ചിരുന്ന പെന്‍ഷന്‍ കാശ് കൊണ്ടായിരുന്നു ജീവിതം. ഏഴു മാസങ്ങള്‍ക്കു മുമ്പാണ് നടി തന്റെ ഈ ദയനീയാവസ്ഥ വെളിപ്പെടുത്തിയത്. നേരം വെളുക്കുമ്പോള്‍ ജീവനുണ്ടാകരുതേ എന്നാഗ്രഹിച്ചു ജീവിച്ച കാലം കൂടിയായിരുന്നു മീനയ്ക്ക് കഴിഞ്ഞ കുറച്ചു കാലം.
ഷൊര്‍ണൂരിലെ ഗ്രാമ പ്രദേശത്ത്40 വര്‍ഷം മുമ്പ് നടി മീനയും ഭര്‍ത്താവ് ഗണേഷും ജീവിതം തുടങ്ങിയത് ഈ വീട്ടിലായിരുന്നു. അഞ്ചുസെന്റ് ഭൂമിയിലാണ് മുറ്റത്ത് ഒരു കിണറും തുളസിത്തറയുമൊക്കെയായി ഈ വീട് പണിതെടുത്തത്. തുടര്‍ന്ന് കലാരംഗത്ത് രാപ്പകല്‍ അധ്വാനമായിരുന്നു. അതിനിടെ നിരവധി പേര്‍ അഭിനയിച്ചിട്ടു കാശു കൊടുക്കാതെയും ചെക്ക് കൊടുത്തുമൊക്കെ പറ്റിച്ചു. എങ്കിലും അതിലൊന്നും പരിഭവം കാണിക്കാതെ കലയെ സ്നേഹിച്ചവരായിരുന്നു നടി മീനയും ഭര്‍ത്താവും. മക്കള്‍ക്കു വേണ്ടിയായിരുന്നു അവരുടെ ജീവിതം. മകനെ ബി.എസ്.സി വരെ പഠിപ്പിച്ചു. മകളെ വിവാഹം കഴിപ്പിച്ച് അയപ്പിച്ചു. എന്നിട്ടും അവസാന കാലമായപ്പോള്‍ ആ അമ്മ തനിച്ചായിരുന്നു
സ്റ്റുഡിയോയും അക്ഷയാ സെന്റര്‍ നടത്തിപ്പുകാരിയുമൊക്കെയായ മകള്‍ പലപ്പോഴും അമ്മയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും ഭര്‍ത്താവിന്റെ ഓര്‍മ്മകളുള്ള വീട്ടിലേക്ക് മടങ്ങിയെത്താനായിരുന്നു മീന ആഗ്രഹിച്ചത്. അങ്ങനെയാണ് മകളുടെ സഹായത്തോടെ വീട്ടില്‍ ഒരു സ്ത്രീയെ സഹായത്തിന് വച്ച് മീന കഴിഞ്ഞത്. അമ്മയില്‍ നിന്നും ലഭിച്ചിരുന്ന പെന്‍ഷന്‍ കാശ് കൊണ്ടായിരുന്നു ജീവിതം. ഏഴു മാസങ്ങള്‍ക്കു മുമ്പാണ് നടി തന്റെ ഈ ദയനീയാവസ്ഥ വെളിപ്പെടുത്തിയത്. നേരം വെളുക്കുമ്പോള്‍ ജീവനുണ്ടാകരുതേ എന്നാഗ്രഹിച്ചു ജീവിച്ച കാലം കൂടിയായിരുന്നു മീനയ്ക്ക് കഴിഞ്ഞ കുറച്ചു കാലം.
ഒടുവില്‍ തന്റെ 81-ാം വയസിലാണ് നടി മരണത്തിനു കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ 1.20-ഓടെ ഷൊര്‍ണൂരിലെ പി കെ ദാസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. രക്തസമ്മര്‍ദം കൂടിയുകയും തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാലുദിവസം മുന്‍പാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് വച്ച് നടക്കും. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു നടി. സീരിയല്‍ സംവിധായകന്‍ മനോജ് ഗണേഷ് മകനും, സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരുമക്കള്‍.