മലയാളത്തിലെ താരരാജാക്കൾ പണ്ടുതൊട്ടുതന്നെ അടുത്ത കൂട്ടുകാരാണ്. ഇരുവരുടെയും കുടുംബങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ഇപ്പോൾ തരംഗം ലാലേട്ടൻ ദുൽഖറിന്റെ മകളെ എടുത്തു നിൽക്കുന്ന ചിത്രമാണ്. മമ്മൂട്ടിയുടെ വീട്ടില്‍ നിന്നുളള മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദുല്‍ഖര്‍ സല്‍മാനും, ഭാര്യ അമാലും, മകള്‍ മറിയവും ലാലേട്ടനൊപ്പം ചിത്രത്തിലുണ്ട്. കുഞ്ഞുമറിയത്തെ മോഹന്‍ലാല്‍ കളിപ്പിക്കുന്നതും മറിയം കൗതുകത്തോടെ അദ്ദേഹത്തെ നോക്കുന്നതും ചിത്രത്തില്‍ കാണാം. മൂന്ന് ആഴ്ചകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വന്ന ചിത്രം ഇപ്പോഴും വൈറലാണ്. മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടില്‍ ലാലേട്ടന്‍ അതിഥിയായി എത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ താരമാണ് ദുൽഖറിന്റെ മകൾ കുഞ്ഞ് മറിയം. പുതിയ വീട്ടിൽ അതിഥിയായി എത്തിയ ലാലേട്ടൻ ദുൽക്കറിന്റെ കൈലിരിക്കുന്ന മറിയത്തെ കളിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ. ദുല്‍ഖറിനും അമാലിനുമൊപ്പം സോഷ്യല്‍ മീഡിയയിലെ താരമാണ് കുഞ്ഞുമറിയവും. താരപുത്രിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോസുമെല്ലാം എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ലാലേട്ടൻ മറിയത്തിന്റെ അടുത്ത് എന്തോ ചൂണ്ടിക്കാണിക്കുന്ന ചിത്രമാണ് ഇത്. ദുൽഖറിന്റെ ഭാര്യ അമാലും ലാലേട്ടന്റെ അടുത്തുണ്ട്. ലാലേട്ടനെ ശ്രദ്ധിച്ചു നിൽക്കുന്ന മറിയത്തെയും നമ്മുക് ചിത്രത്തിൽ കാണാം. അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് മെഗാസ്റ്റാറും കുടുംബവും താമസം മാറിയത്. പുതിയ വീട്ടിലേക്ക് സാധനങ്ങള്‍ മാറ്റുന്നതിനിടെ കുടുംബത്തിനൊപ്പം നില്‍ക്കാന്‍ കഴിയാഞ്ഞതിനെ കുറിച്ച് ദുല്‍ഖര്‍ പറഞ്ഞിരുന്നു. അന്ന് സിനിമകളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു താരം എന്നും പറഞ്ഞിരുന്നു.
വീട്ടുകാരുടെ സമ്മതതോടെയുളള ഒരു പ്രണയ വിവാഹമായിരുന്നു തങ്ങളുടേതെന്ന് നടന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ചെന്നൈ സ്വദേശിയായ അമാല്‍ ഒരു ആര്‍ക്കിടെക്ട് കൂടിയാണ്. 2011ലായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും വിവാഹം കഴിഞ്ഞത്. 2017ലാണ് ഇവരുടെ ജീവിതത്തിലേക്ക് മകള്‍ വന്നത്. തുടര്‍ന്ന് മറിയത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെ ചിത്രങ്ങളും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുമറിയത്തിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. മുന്‍പ് മമ്മൂക്കയ്‌ക്കൊപ്പമുളള മറിയത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.