ആദ്യമായി ലാല്‍ സാറിനെ കാണുന്നത് ജയന്‍ സാര്‍ അപകടത്തില്‍ പെട്ട സ്ഥലം കാണാനായി കോളേജില്‍ പഠിക്കുമ്പോള്‍ പോകുമ്പോള്‍;  എന്താ ആന്റണീ അവര്‍ കുട്ടികളല്ലേയെന്ന് ചിരിയോടെ പറഞ്ഞത് ഓര്‍മ്മയില്‍; കലാസംവിധായകന്‍ ആയ മനു ജഗദ് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

Malayalilife
topbanner
ആദ്യമായി ലാല്‍ സാറിനെ കാണുന്നത് ജയന്‍ സാര്‍ അപകടത്തില്‍ പെട്ട സ്ഥലം കാണാനായി കോളേജില്‍ പഠിക്കുമ്പോള്‍ പോകുമ്പോള്‍;  എന്താ ആന്റണീ അവര്‍ കുട്ടികളല്ലേയെന്ന് ചിരിയോടെ പറഞ്ഞത് ഓര്‍മ്മയില്‍; കലാസംവിധായകന്‍ ആയ മനു ജഗദ് പങ്ക് വച്ച കുറിപ്പ് ഇങ്ങനെ

മോഹന്‍ലാലിന്റെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് കലാസംവിധായകന്‍ മനു ജഗദ് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാലിനെ ആദ്യമായി കണ്ട അനുഭവം അടക്കം സിനിമയില്‍ ഒരുമിച്ച അനുഭവങ്ങളാണ് മനു കുറിച്ചത്.

മനു ജഗദിന്റെ കുറിപ്പ്-

ആദ്യമായി ലാല്‍ സാറിനെ കാണുന്നത് മദ്രാസിലെ റെഡ് ഹില്‍സിലെ ഷോളവാരം എയര്‍ സ്ട്രിപ്‌സില്‍ വെച്ചായിരുന്നു.ജയന്‍ സര്‍ അപകടത്തില്‍ പെട്ട സ്ഥലം കാണാനായി ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന സമയത്തു CRPF ഐ ടി ഐ യില്‍ ഉള്ള എന്റെ കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം സൈക്കിളില്‍ ആണ് പോയത്.. ഞങ്ങള്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഒരു pajero കാര്‍ കിടപ്പുണ്ടായിരുന്നു.വെയിലിന്റെ കാഠിന്യം കൊണ്ട് കാറിന്റെ അകത്തേയ്ക് വെയിലോ ചൂടോ തട്ടാതിരിക്കാന്‍ വിന്‍ഡോസില്‍ തുണികള്‍ കൊണ്ട് മറച്ചുകൊണ്ടിരുന്ന ഒരാള്‍ അവിടെ നിന്നും സൈക്കിള്‍ മാറ്റി വെയ്ക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെറിയൊരു സംസാരമായി അത് നീണ്ടപ്പോള്‍ പുറകിലെ ഡോര്‍ ഗ്ലാസ് പതുക്കെ താഴ്ന്നു.. മോഹന്‍ ലാല്‍ സര്‍..ഞങ്ങള്‍ എല്ലാരും ഒരേപോലെ സ്തബ്ധരായ ഒരു നിമിഷം.. എന്താ ആന്റണീ അവര്‍ കുട്ടികളല്ലേ അവര്‍ സൈക്കിള്‍ അവിടെ വെച്ചോട്ടെ.. സ്വതസിദ്ധമായ ചിരിയോടെ ലാലേട്ടന്‍ ഞങ്ങളെ നോക്കി കണ്ണിറുക്കി..എല്ലാരും മലയാളികളാ..? ഇവിടെ എന്താ പരിപാടി അങ്ങനെ കുഞ്ഞ് കുശലം.. കലാപാനി ഷൂട്ടിനു വേണ്ടി ഒരു ഗാനരംഗത്തിനായി എത്തിയതായിരുന്നു ലാല്‍ സര്‍. ഷൂട്ട് നടക്കുന്നത് കുറച്ചുമാറി അതിനോടടുത്തുള്ള ഒരു സ്ഥലത്തായിരുന്നു.. ഞാനിത്തിരി റസ്റ്റ് എടുക്കട്ടെ.. പോയി ഷൂട്ടിംഗ് കണ്ടോളു എന്ന് പറഞ്ഞു ലാല്‍ സര്‍ window ഉയര്‍ത്തി.

ഞങ്ങള്‍ക്ക് അന്ന് അത് ഒരു വല്ലാത്ത അനുഭവമായിരുന്നു. ജയന്‍ സാറിനോപ്പം ചേര്‍ന്നഭിനയിച്ച ഒരാളെ വളരെ അടുത്ത് കണ്ട് സംസാരിച്ചു എന്നതായിരുന്നു അന്നത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. പിന്നീട്‌വര്‍ഷങ്ങള്‍ക്കിപ്പുറം സാബു സിറില്‍ സാറിനോപ്പം കലാസംവിധാന സഹായി ആയി ചേര്‍ന്ന ശേഷം കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലാണ് മോഹന്‍ലാല്‍ സാറിനോപ്പം ആദ്യമായി സിനിമയില്‍ ഒരു വര്‍ക്ക് ചെയ്യാനായി അവസരം ലഭിക്കുന്നത്..

ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ആ സിനിമയില്‍ ലാലേട്ടനൊപ്പം ആസ്വദിക്കാന്‍ സാധിച്ചു. ഒരു fight seen എടുക്കുന്ന സമയത്ത് ലാലേട്ടന്‍ എന്നെ അരികില്‍ വിളിച്ചു ആര്‍ട്ടിലാണോ വര്‍ക്ക് ചെയ്യുന്നേന്നു ചോദിച്ചു. ഒരു വള്ളത്തിന്റെ തുഴയെടുത്തു ഇതിന്റെ ഡമ്മി ഉണ്ടോന്ന് അന്വേഷിച്ചു. ഇല്ലായെന്നു പറഞ്ഞപ്പോ നാളെ ഇതിന്റെ dummy വേണമെന്നും ഞാന്‍ തന്നോട് രാവിലെ ചോദിക്കുമെന്നും പറഞ്ഞു.. അന്നുരാത്രി ഒറ്റപ്പാലത്തെ ഹോട്ടലിലിരുന്നു അഞ്ചോളം ഡമ്മി ഞാന്‍ തന്നെ ചെയ്തു. അടുത്ത ദിവസം രാവിലെ ലാല്‍ സര്‍ വന്നതും എന്നെ അന്വേഷിച്ചു.. ഞാനോടി അടുത്തുചെന്നപ്പോ ഡമ്മി റെഡിയല്ലേയെന്നാ ആദ്യമന്വേഷിച്ചെ. ഡമ്മി കണ്ട് സാര്‍ കൊള്ളാം നന്നായിട്ടുണ്ട്.. എന്ന് പറഞ്ഞു. ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജന്‍ സാറും ഡമ്മി നന്നായിട്ടുണ്ടെന്നു പറഞ്ഞു. അന്നത്തെ ഒരു സന്തോഷം പറഞ്ഞറിയിക്കുന്നതിലും എത്രയോ അധികമായിരുന്നു.. പിന്നീട് ഗാനരംഗത്തില്‍ ലാല്‍ സാറിന്റെ costume ഒന്നും നനയാതെ ചുമലില്‍ താങ്ങി ഭാരതപ്പുഴയിലൂടെ ( വെള്ളം കുറവായിരുന്നു ) അക്കരെ കൊണ്ട് പോയത്.. പിന്നീട് ലാലേട്ടന്‍ കയറിയ വള്ളം വെള്ളം കുറഞ്ഞഭാഗത്തിലൂടെ ലാലേട്ടന്റെ തമാശകള്‍ ആസ്വദിച്ചു തള്ളിയത്.. അങ്ങനെ ആ സിനിമ മറക്കാനാവാത്ത കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ' ശിക്കാര്‍ 'എന്ന സിനിമയില്‍ വരുമ്പോ ഞാനൊരു independent Art Director ആയിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ലാലേട്ടന്റെ ഒരു സൂപ്പര്‍ ഹിറ്റ് മൂവി ആയിരുന്നു ശിക്കാര്‍. ആ സിനിമയിലെ സെറ്റ് വര്‍ക്കുകള്‍ക്കും ലാല്‍ സര്‍ അഭിനന്ദിച്ചത് എന്റെ കലാജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായി കരുതുന്നു. ശിക്കാറിലെ എന്തെടി എന്തെടി പനങ്കിളിയെ എന്ന സോങ് ഉപേക്ഷിക്കപ്പെടേണ്ടി വരും എന്നൊരു സാഹചര്യത്തില്‍ ഞാനും രാജഗോപാല്‍ സാറും ( പ്രൊഡ്യൂസര്‍ ) രമോജി സ്റ്റുഡിയോയില്‍ നേരിട്ട് സംസാരിച്ചു ഒരു packege ആയി തന്നതും ആ സോങ് വളരെ നന്നായി ഷൂട്ട് ചെയ്യാന്‍ പറ്റിയതും സുഖമുള്ള ഓര്‍മയാണ്. ആ ലൊക്കേഷനില്‍ കോതമംഗലം Cloud 9 ഹോട്ടലില്‍ ലാലേട്ടന്റെ ഒരു പിറന്നാളാഘോഷത്തില്‍ കലാഭവന്‍ മണി ചേട്ടനൊപ്പം ഡപ്പാം കൂത്താടി തകര്‍ത്താഘോഷിച്ചതൊക്കെ ഇന്നും മനസ്സിലെ മായാത്ത ഓര്‍മ്മകള്‍ ആണ്. അനുഭവങ്ങളും ഓര്‍മകളും ഇനിയും ഒരുപാടുണ്ട്...

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടന് എല്ലാവിധ ആശംസകള്‍ നേരുന്നതോടൊപ്പം ഐശ്വര്യങ്ങളും ആയുസ്സും ആരോഗ്യവും ഈശ്വരന്‍ നല്‍കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.. 

 പിറന്നാളാശംസകള്‍ '' പ്രിയ മോഹന്‍ലാല്‍ സര്‍

Read more topics: # മോഹന്‍ലാല്‍
manu jagath about mohanal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES