ത്രീ ഡോട്‌സ്, കൂതറ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ജനനി അയ്യരുടെ
വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ റോഷന്‍ ശ്യാം എന്ന പൈലറ്റ് ഉദ്യോഗസ്ഥനെയാണ് നടി സ്വന്തമാക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ജനനി അയ്യര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്വപ്ന തുല്യമായ ഒരു എന്‍ഗേജ്മെന്റ് ആണ് നടന്നത് എന്ന് ചിത്രങ്ങളില്‍ വ്യക്തം.
പ്രണയ വിവാഹമാണ് എന്ന് ഹാഷ് ടാഗിലൂടെ ജനനി അറിയിക്കുന്നുണ്ട്. റോഷന്‍ ശ്യാമിന്റെ ഇന്‍സ്റ്റഗ്രാം പേജും ടാഗ് ചെയ്താണ് ഫോട്ടോകള്‍ പങ്കുവച്ചിരിയ്ക്കുന്നത്. സായി റോഷന്‍ ശ്യാം എന്നാണ് വരന്റെ മുഴുവന്‍ പേര്, പൈലറ്റ് ആണ്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'ഇന്നും എനിയെന്നും' എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ജനനിയ്ക്കും ശ്യാമിനും ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റില്‍ ആരാധകരും സിനിമ സുഹൃത്തുക്കളും എത്തുന്നു.
ത്രി ഡോട്സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്. സിനിമയിലെ പാട്ടുകള്‍ ഹിറ്റായതിനൊപ്പം ജനനിയും ശ്രദ്ധ നേടി. ത്രി ഡോട്ട്സിന് ശേഷം ജനനിയെ മലയാളികള്‍ ഏറ്റവും അധികം ശ്രദ്ധിച്ചത് കൂതറ എന്ന ചിത്രത്തിലെ നായികയായിട്ടാണ്. സണ്ണി വെയിനും, ടൊവിനോ തോമസും ഭരത് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി, മോഹന്‍ലാല്‍ അതിഥി വേഷം ചെയ്ത ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ജനനിയായിരുന്നു.